യുകെകെസിഎ പ്രസിഡന്റായി ചുമതലയേറ്റ തോമസ് ജോണിന് ലിവര്‍പൂളില്‍ സ്വീകരണം
യുണൈറ്റഡ് കിങ്ഡം ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ( UKKCA ) യുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ലിവര്‍പൂള്‍ ക്‌നാനായ യുണിറ്റ് അംഗമായ തോമസ് ജോണ്‍ വാരികാട്ടിനു ശനിയാഴ്ച വൈകുന്നേരം ലിവര്‍പൂളില്‍ ഊഷ്മളമായ സ്വികരണം നല്‍കി നാടവിളിയോടെയാണ് അദ്ദേഹത്തെ സ്വികരിച്ചത് .സമ്മേളനത്തിന് ലിവര്‍പൂള്‍ ക്‌നാനായ വൈസ് പ്രസിഡന്റ് ഫിലിപ്പ് തടത്തില്‍ അധ്യക്ഷനായിരുന്നു. ജോബി ജോസഫ് സ്വാഗതം ആശംസിച്ചു ആശംസകള്‍ അറിയിച്ചുകൊണ്ട് യുകെകെസിഎ മുന്‍ സെക്രട്ടറി സാജു ലൂക്കോസ്, സിന്റോ ജോണ്‍ ,ജെറിന്‍ ജോസ് ,സോജന്‍ തോമസ്, ജിജിമോന്‍ മാത്യു, മായ ബാബു ,സിനി മാത്യു ,ടോം ജോസ് തടിയംപാട് എന്നിവര്‍ സംസാരിച്ചു .
തന്നെ യുകെകെസിഎ പ്രസിഡന്റ് സ്ഥാനത്തു എത്തിച്ചേരാന്‍ സഹായിച്ച ലിവര്‍പൂള്‍ യൂണിറ്റിന് മറുപടി പ്രസംഗത്തില്‍ തോമസ് നന്ദി പറഞ്ഞു സംഘടനയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പ്രശ്നങ്ങളെയെല്ലാം രമ്യമായി പരിഹരിച്ചു മുന്‍പോട്ടു പോകാന്‍ കഴിയുമെന്ന് തോമസ് ജോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലിവര്‍പൂള്‍ കമ്മറ്റി അംഗങ്ങള്‍ എല്ലാവരും കേക്കുമുറിച്ചു ഈ സ്ഥാനലബ്ധി ആഘോഷിച്ചു
യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയും യൂറോപ്പിലെതന്നെ മറ്റു മലയാളി സംഘടനകള്‍ക്കു പോലും മാതൃകയാകുന്ന തരത്തില്‍ ഉജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ 19 വര്ഷം പിന്നിടുന്ന യുണൈറ്റഡ് കിങ്ഡം ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ( UKKCA ) യുടെ നേതൃത്വത്തിലേക്ക് തോമസ് ജോണ്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ അദ്ദേഹം ലിവര്‍പൂള്‍ യുണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു .തോമസ് ജോണ്‍ മുന്‍പ് ലിവര്‍പൂള്‍ മലയാളി കള്‍ച്ചര്‍ അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റെടുക്കന്ന ജോലി വളരെ ഭംഗിയായി നിര്‍വഹിക്കുന്ന വ്യക്തിയാണ് തോമസ്.
ഇംഗ്ലീഷ് സമൂഹവുമായി ബന്ധപ്പെട്ടു ഇന്‍ഡോ- ബ്രിട്ടീഷ് സാംസ്‌കാരിക കൈമാറ്റ പദ്ധതിയിലൂടെ ഇംഗ്ലീഷ്‌കാരായ കുട്ടികളെ നാട്ടില്‍ കൊണ്ടുപോയി അവിടുത്തെ സ്‌കൂളുകള്‍ പരിചയപ്പെടുത്തുകയും നാട്ടില്‍ നിന്നും കുട്ടികളെ ഇവിടെ കൊണ്ടുവന്നു ഇവിടുത്തെ സ്‌കൂളും സംസ്‌കാരവും എല്ലാവര്‍ഷവും പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു .യുകെകെസിഎ യുടെ സെന്‍ട്രല്‍ കമ്മറ്റിയില്‍ നീണ്ടകാലത്തെ പ്രവര്‍ത്തനപരിചയം മൂലം യു കെ യിലെ മുഴുവന്‍ ക്‌നാനായ കുടുംബങ്ങളുമായി സൗഹൃദം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് .
യുകെകെസിഎ കഴിഞ്ഞ കാലത്തേ കണ്‍വെന്‍ഷനുകളും അവിടെ നടക്കുന്ന കലാപരിപാടികളും ചിട്ടയായ പ്രവര്‍ത്തനങ്ങളും ,ജനസാന്നിധ്യവും യു കെ യിലെ മുഴുവന്‍ ക്‌നാനായക്കാരുടെയും അഭിമാനമാണ്. അത്തരം ഒരു ഒരു സംഘടനയുടെ നേതൃത്വത്തിലേക്ക് തോമസ് ജോണ്‍ വാരികാട്ട് എത്തിയപ്പോള്‍ ഒട്ടേറെ പ്രതീക്ഷകളോടെയാണ് ക്‌നാനായ സമൂഹം അതിനെ നോക്കിക്കാണുന്നത്.