യു ബി സി ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ ഓള്‍ യൂ കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 14ന്
സ്‌കോട്‌ലന്‍ഡിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ് ആയ യു ബി സി ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ ഓള്‍ യൂ കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 14 ശനിയാഴ്ച യൂ ബി സി യുടെ ഹോം ഗ്രൗണ്ടായ ഡങ്കന്‍രിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യു കെ യിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ ഇതില്‍ മാറ്റുരക്കുന്നതിനായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ടീമുകള്‍ എല്ലാ വര്‍ഷവും ഗ്ലാസ്‌ഗോയില്‍ എത്തി ചേരാറുണ്ട്. ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
യു ബി സി ഗ്ലാസ്‌ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാന്‍ റിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്. രാവിലെ 10 മണി മുതല്‍ വയ്കുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങള്‍ . വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
മത്സരാര്‍ത്ഥികള്‍ മാര്‍ച്ച് ഒന്നിന് മുന്‍പായി പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എല്ലാ വര്‍ഷവും യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിക്കുന്നതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന 30 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക .