ലിവര്‍പൂളില്‍ ഇദംപ്രഥമാമായി തുടക്കമിട്ട ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റി ക്ലബിനു വലിയ ജനപിന്തുണയോടെ തുടക്കമായി. .ഒരുവിധത്തിലുള്ള സ്ഥാപനവല്‍ക്കരണവും ഇല്ലാതെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന തലത്തില്‍ വിവിധ പരിപാടികളോടെ ആരംഭിച്ച ക്ലബ് പങ്കെടുത്ത എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമായിമാറി.
കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ട ചെസ്സ്‌കളി ,ക്യാരംസുകളി മറ്റു കോമഡി പരിപാടികള്‍ എന്നിവയില്‍ മുഴുകിയപ്പോള്‍ മൊബൈല്‍ ഫോണിനെ അവര്‍ കുറച്ചു സമയത്തേക്ക് മറന്നു. പ്രായമായവര്‍ ചീട്ടുകളി , അന്താക്ഷരികളി , ഇതര ചര്‍ച്ചകള്‍ എന്നിവയില്‍ മുഴുകി .
ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ലിവര്‍പൂള്‍ ഐറിഷ് ഹാളില്‍ ആരംഭിച്ച പരിപാടി രാത്രി പത്തുമണിവരെ തുടര്‍ന്നു . 2000 മണ്ടോടുകൂടി യു കെ യിലേക്ക് ഉണ്ടായ മലയാളി കുടിയേറ്റത്തെതുടര്‍ന്ന് ലിവര്‍പൂളില്‍ എത്തിച്ചേര്‍ന്ന മലയാളികളില്‍ വലിയൊരു ശതമാനം റിട്ടയര്‍മെന്റിനോട് അടുക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കു കൂടിച്ചേരാന്‍ ഒരു വേദി സൃഷ്ടിക്കുക എന്ന ഉദ്ദേശത്തില്‍ ഫിലിപ്പ് തടത്തിലിന്റെയും ജിജിമോന്‍ മാത്യുവിന്റെയും ശ്രമഫലയിട്ടാണ് ഇത്തരം ഒരു സൗരംഭത്തിനു തുടക്കമായത് .ആദ്യ പരിപാടിത്തന്നെ വന്‍വിജയം ആയതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍. എല്ലാമാസവും ഒരു ദിവസം ഇത്തരത്തില്‍ കൂടിചേര്‍ന്നുകൊണ്ടു ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ക്കു ഒരു അയവുവരുത്താന്‍ കഴിയുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.