വിദേശം

83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു


കാബൂള്‍: യാത്രക്കാരുമായി അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അഫ്​ഗാന്റെ ഔദ്യോഗിക വിമാനമായ അരിയാന എയര്‍ലൈന്‍സ്​ ആണ്​ അപകടത്തില്‍പെട്ടതെന്ന്​ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കമ്പനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്​​. ഉച്ചക്ക്​ 1.10 ഓടെയായിരുന്നു അപകടം.

എത്ര പേര്‍ക്ക്​ ജീവന്‍ നഷ്​ടമായെന്ന്​ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. കാരണം യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്നു വീണ വിമാനം കത്തിയമര്‍ന്നതായാണ്‌ റിപ്പോര്‍ട്ട്‌. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായതുകൊണ്ടു അട്ടിമറിയും സംശയിക്കുന്നുണ്ട്. ദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല .

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions