സ്പിരിച്വല്‍

ബ്രിട്ടന്‍ ഇപ്പോള്‍ 'ചെറു രാജ്യം'; യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ശക്തിക്കുറവെന്ന് ഐറിഷ് പ്രധാനമന്ത്രി

ബ്രക്‌സിറ്റ് നടക്കുന്നതോടെ ബ്രിട്ടന്‍ ചെറു രാജ്യമാകുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇത് മൂലം ബ്രക്‌സിറ്റിന് ശേഷമുള്ള വ്യാപാര ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന് മേല്‍ക്കൈ ലഭിക്കുമെന്നും യുകെയുടെ ശക്തി ക്ഷയിക്കുമെന്നും ലിയോ വരദ്കര്‍ പറഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടന്‍ ഔദ്യോഗികമായി ഇയു വിടവാങ്ങലിന് അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ പ്രതികരണം.

വ്യാപാര ചര്‍ച്ചകളില്‍ ബ്രിട്ടന്റെ ശക്തി കുറവായിരിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. ഇയു ട്രോളറുകളുടെ മീന്‍പിടുത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വലിയ ഇളവുകള്‍ ശക്തി പ്രയോഗിച്ച് അവര്‍ നേടിയെടുക്കുമെന്നും ലിയോ വരദ്കര്‍ ചൂണ്ടിക്കാണിച്ചു. 'ഒരു ചെറിയ രാജ്യമായി മാറിക്കഴിഞ്ഞെന്ന വസ്തുത യുകെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. യൂറോപ്യന്‍ യൂണിയന്‍ 27 അംഗരാജ്യങ്ങളുള്ള ഒരു യൂണിയനാണ്, യുകെ ഒരു രാജ്യമാണ് എന്നതാണ് വസ്തുത', ഡബ്ലിനില്‍ ലിയോ വരദ്കര്‍ വ്യക്തമാക്കി.

450 മില്ല്യണ്‍ ജനങ്ങളാണ് ഇയുവിലുള്ളത്, യുകെയില്‍ 60 മില്ല്യണും. ഇരുവരും ഫുട്‌ബോള്‍ മാച്ചില്‍ നേര്‍ക്കുനേര്‍ വന്നാല്‍ ആരാകും വലിയ ശക്തി, വരദ്കര്‍ ചോദിച്ചു.
'ഇയുവിലെ 27 രാജ്യങ്ങളില്‍ 18 ചെറിയ രാജ്യങ്ങളുടെ ജിഡിപിക്ക് തുല്യമാണ് യുകെയുടേത്. ഇയുവിന്റെ ഏറ്റവും വലിയ കയറ്റുമതി മേഖലയും യുകെയാണ്, ഇത് ലോകത്തിലെ അഞ്ചാമത്തെ വലുതുമാണ്. ലോകത്തില്‍ ഏറ്റവും ശക്തമായ മൂന്നാമത്തെ പ്രതിരോധ സേനകളുണ്ട്, ഇതുപോരെ? യുകെയില്ലാത്ത ഇയുവാണ് ചെറുതാകുന്നത്' എന്നായിരുന്നു ഐറിഷ് പ്രധാനമന്ത്രിയ്ക്ക് മുന്‍ ടോറി നേതാവ് സര്‍ ഇയാന്‍ ഡങ്കന്‍ സ്മിത്തിന്റെ മറുപടി.

മീന്‍പിടിക്കാനുള്ള ജലത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ ശക്തമായ നിലയിലാണെന്ന് വരദ്കര്‍ സമ്മതിക്കുന്നു. എന്നാല്‍ ഇയു സാമ്പത്തിക മാര്‍ക്കറ്റുകള്‍ കാണിച്ച് അവര്‍ വിലപേശുമെന്നാണ് ഐറിഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, അയര്‍ലണ്ട്, സ്വീഡന്‍, ജര്‍മ്മനി, സ്‌പെയിന്‍ എന്നിവര്‍ യുകെ ജലത്തെ ആശ്രയിച്ചാണ് മീന്‍പിടുത്തം നടത്തുന്നത്. അതുകൊണ്ട് തന്നെ ചര്‍ച്ചകളില്‍ ഇയു ഈ വിഷയം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നു ഉറപ്പിക്കാം.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions