സ്‌കോട്ട്‌ലണ്ടിലെ ഗ്ലാസ്ഗോയില്‍ പ്രസവത്തെ തുടര്‍ന്ന് രോഗ ബാധിതയായി മരിച്ച ഷെറില്‍ മരിയയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 4085 പൗണ്ട് സമാഹരിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ. ചാരിറ്റി അവസാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പണം നല്‍കി സഹായിച്ച
ഏവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു.
പ്രസവത്തെ തുടര്‍ന്ന് രോഗ ബാധിതയായി സ്‌കോട്ട്‌ലണ്ടിലെ ഗ്ലാസ്ഗോയിലുള്ള ഗോള്‍ഡന്‍ ജൂബിലി ഹോസ്പിറ്റലില്‍ വച്ച് കഴിഞ്ഞ 17 നാണ് ഗോവക്കാരിയായ ഷെറില്‍ മരിയയുടെ എന്ന യുവതിയുടെ മരണം.
കഴിഞ്ഞ നാലുവര്‍ഷമായി ഭര്‍ത്താവ് മാര്‍ക്ക് ദാസും ഷെറില്‍ മരിയയും സ്‌കോട്ട്‌ലണ്ടില്‍ മലയാളിയായ ജോര്‍ജ് ജോസഫ് നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. പ്രസവത്തിനു ശേഷം വളരെ പെട്ടെന്നാണ് മാറാരോഗം മരിയയെ കിഴ്പ്പെടുത്തി മരണം ജീവന്‍ കവര്‍ന്നെടുത്തത്. ,അമ്മയും ഭര്‍ത്താവും ഒത്തു ഈ മാസം നാട്ടില്‍ പോകുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തു ഇരിക്കുന്ന സമയത്താണ് മരിയയുടെ മരണം. ഹോട്ടലിലെ ജീവനക്കാര്‍ എന്ന നിലയില്‍ പെട്ടന്ന് മൃതദേഹം നാട്ടില്‍കൊണ്ടുപോകാനുള്ള പണം അവരുടെ കൈയിലില്ല .
ഇവരെ ഇപ്പോള്‍ സഹായിക്കാന്‍ മുന്‍കൈയെടുക്കുന്നതു അവിടെയുള്ള ജോര്‍ജ് ജോസഫ്, ലിനി ജോസി എന്നിവരാണ്. സംസ്‌കാരം നാട്ടില്‍ നടത്തണം എന്ന ഷെറില്‍ മരിയയുടെ പ്രായമായ അമ്മയുടെ ആഗ്രഹമാണ് യു കെ മലയാളികള്‍ നടത്തികൊടുത്തത്. ഭര്‍ത്താവും അമ്മയുംരണ്ടു മാസം പ്രായമായ കുഞ്ഞുമാണ് ഷെറില്‍ മരിയക്കൊപ്പമുണ്ടായിരുന്നത്.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.