സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വൈദികരുടെ വാര്‍ഷികധ്യാനം ഫെബ്രുവരി 10 മുതല്‍ ഡിവൈന്‍ റാംസ്‌ഗേറ്റില്‍

റാംസ്‌ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വാര്‍ഷികധ്യാനം ഫെബ്രുവരി 10 തിങ്കളാഴ്ച മുതല്‍ 13 വ്യാഴാഴ്ച വരെ കെന്റിലുള്ള ഡിവൈന്‍ റാംസ്‌ഗേറ്റ് ധാനകേന്ദ്രത്തില്‍ നടക്കും. വിഖ്യാത ബൈബിള്‍ പ്രഘോഷകനും ധ്യാനഗുരുവും തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡിറക്ടറുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് വാര്‍ഷികധ്യാനം നയിക്കുന്നത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ധ്യാനം ആരംഭിക്കുന്നത്. ധ്യാനത്തിന് മുന്നോടിയായി രൂപതയുടെ സേഫ് ഗാര്‍ഡിങ് പദ്ധതിയിലെ തുടര്‍ക്ലാസ്സുകളും നടക്കും. രൂപതയ്ക്ക് മുഴുവന്‍ ദൈവാനുഗ്രഹം ലഭിക്കുന്ന ഈ ധ്യാനത്തിന്റെ വിജയത്തിനായും വൈദികരെല്ലാവരും പരിശുദ്ധാത്മചൈതന്യത്താല്‍ കൂടുതല്‍ നിറയാനും എല്ലാ വിശ്വാസികളും ഈ ധ്യാനദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

ധ്യാനത്തിന് വരുന്ന വൈദികരെല്ലാവരും തങ്ങളുടെ തിരുവസ്ത്രങ്ങളും യാമപ്രാര്‍ത്ഥനാപുസ്തകങ്ങളും കൊണ്ടുവരണമെന്ന് പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ഓര്‍മ്മിപ്പിച്ചു.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Divine Rtereat Cetnre, St. Augustine's Abbey, Ramsgate, Kent, CT11 9PA.


  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions