തൃശൂര്‍, പുതുക്കാട് പഞ്ചായത്തില്‍ താമസിക്കും കൃഷ്ണനും ലീലയും ഇന്ന് അപൂര്‍വ രോഗങ്ങള്‍ക്ക് അടിമകളാണ്. കൃഷ്ണന്‍ ഒരു ടെമ്പോ ഡ്രൈവര്‍ ആയിരുന്നു, ആകസ്മികമായി തളര്‍ന്നു വീണ കൃഷ്ണനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനയിലാണ് മനസിലാക്കാന്‍ കഴിഞ്ഞത് കൃഷ്ണന് ഗില്ലാന്‍ബാരി സിന്‍ഡ്രോം എന്ന അപൂര്‍വ രോഗമാണെന്ന് . അതോടുകൂടി കൈകാലുകള്‍ തളര്‍ന്നു കൃഷ്ണന്‍ കിടപ്പിലാവുകയായിരുന്നു. അതോടെ ആകെയുണ്ടായിരുന്ന കുടുംബത്തിന്റെ വരുമാനം നിലച്ചു.
തൊട്ടടുത്ത മാസം രക്തത്തിലെ സ്വേതാ രക്താണുക്കള്‍ പൂര്ണവളര്‍ച്ചയെത്തുന്നതിനുമുമ്പ് നശിക്കുന്ന രോഗം ബാധിച്ചു ലീലാമണിയും കിടപ്പിലായി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആണ് ലീലാമണിയുടെ ചികിത്സ. ലീലാമണിക്കു ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് അന്‍പതുലക്ഷത്തില്‍ അധികം ചെലവ് വരുന്ന മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയാണ്. ഇതുവരെയുള്ള ചികിത്സകള്‍ നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് മുന്‍പോട്ടു കൊണ്ടുപോയത്. വിദ്യാര്‍ത്ഥികളായ മക്കളുടെ വിദ്യാഭ്യാസത്തിനു തന്നെ നല്ലൊരു തുക കടമായി വിവിധ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുണ്ട്. അന്തിയുറങ്ങാന്‍ വാസയോഗ്യമായ ഒരു വീടില്ലാത്ത കൊണ്ട് വാടക വീട്ടിലാണ് താമസിക്കുന്നത്.
അസാധാരണ രോഗങ്ങളുടെ വേട്ടയാടലിനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് ഈ കുടുംബം. കരുണ വറ്റാത്തവരുടെ കരുതലിലാണ് ഇനി പ്രതീക്ഷ. കൃഷ്ണനെയും ലീലയെയും സഹായിക്കാന്‍ സന്മനസ്സുള്ള സുഹൃത്തുക്കള്‍ വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൊണ്ടിലേക്കു കഴിയുന്ന സഹായങ്ങള്‍ ഫെബ്രുവരി ഇരുപതിന് മുന്‍പായി നിക്ഷേപിക്കാവുന്നതാണ്.