ബര്‍മിങ്ഹാം.അത്ഭുത അടയാളങ്ങളിലൂടെ ദൈവസ്‌നേഹത്തിന്റെ പ്രത്യക്ഷവും പ്രകടവുമായ ഇടപെടലുകള്‍ ആലംബഹീനര്‍ക്ക് അനുഗ്രഹമായിമാറുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ബര്‍മിംഗ്ഹാമില്‍ നാളെ നടക്കും.
ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ അഭിഷേകാഗ്‌നിയുടെ അഗ്‌നിച്ചിറകുകള്‍ അത്ഭുത അടയാളങ്ങളിലൂടെ ദൈവികാനുഗ്രഹമായി പെയ്തിറങ്ങുന്ന ശുശ്രൂഷയുമായി ലോകപ്രശസ്ത ആത്മീയ ശുശ്രൂഷകന്‍ , സെഹിയോന്‍ , അഭിഷേകാഗ്‌നി മിനിസ്ട്രികളുടെ സ്ഥാപകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വചനവേദിയിലെത്തും.
കണ്‍വെന്‍ഷനായി ഫാ. സോജി ഓലിക്കല്‍ ,ഫാ. ഷൈജു നടുവത്താനിയില്‍, സിസ്റ്റര്‍ ഡോ. മീന ഇലവനാല്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും പരിത്യാഗവുമായി സെഹിയോന്‍ കുടുംബം ഒന്നടങ്കം ഒരുക്കത്തിലാണ് .
കണ്‍വെന്‍ഷനുവേണ്ടി സെഹിയോനിലെ ആസ്റ്റണ്‍ നിത്യാരാധനാ കേന്ദ്രത്തില്‍ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തില്‍ നാല്‍പ്പത് മണിക്കൂര്‍ ആരാധനയും ഒരുക്ക ശുശ്രൂഷയും നടന്നു.
ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ നോര്‍ത്താംപ്ടണ്‍ രൂപതയുടെ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഷോണ്‍ ഹീലി , ഫാ. ഷൈജു നടുവത്താനിയില്‍ , അഭിഷേകാഗ്‌നി മിനിസ്ടിയിലെ ബ്രദര്‍ ജസ്റ്റിന്‍ തോമസ് എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.
.കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് അടിയുറച്ച വിശ്വാസ പ്രഖ്യാപനത്തിന്റെയും പാരമ്പര്യത്തിന്റെയും ആഴമാര്‍ന്ന ദൈവികശുശ്രൂഷകള്‍ ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും ഉണ്ടായിരിക്കും.
ക്രിസ്മസിനെ മുന്‍നിര്‍ത്തിയുള്ള ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്ഡം റെവലേറ്റര്‍ മാഗസിന്‍ സൗജന്യമായും നല്‍കിവരുന്നു .
പതിവുപോലെ രാവിലെ 8ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് സമാപിക്കും . ജപമാല പ്രദക്ഷിണം , വി. കുര്‍ബാന , കുമ്പസാരം , വചന പ്രഘോഷണം ,സ്പിരിച്വല്‍ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമാകും.
സെഹിയോന്‍ ഏല്‍ഷദായ് ബുക്ക് സെന്റര്‍ ബഥേലില്‍ കണ്‍വെന്‍ഷന്റെ ഭാഗമായി പ്രവര്‍ത്തിക്കും.
കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ.ഷൈജു നടുവത്താനിയും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ ഫെബ്രുവരി 8 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സന്‍ - 07506810177
അനീഷ് - 07760254700
ബിജുമോന്‍ മാത്യു - 07515368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ബിജു എബ്രഹാം - 07859890267
ജോബി ഫ്രാന്‍സിസ് - 07588 809478