വിദേശം

മലാല വധശ്രമക്കേസിലെ മുഖ്യപ്രതി ജയില്‍ ചാടി


ഇസ്ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ പാക്‌ താലിബാന്‍ കമാന്‍ഡര്‍ ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ജയില്‍ ചാടി. ഇഹ്‌സാനുല്ല ഇഹ്‌സാന്‍ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്നാണ് ജയില്‍ ചാടിയ വിവരം പുറത്തുവന്നത്.
ജനുവരി 11നാണ് പാക്‌ സുരക്ഷാ ഏജന്‍സികളുടെ തടവില്‍ നിന്നും രക്ഷപ്പെട്ടതായി ഇഹ്‌സാന്‍ അവകാശപ്പെടുന്നത്. 2017ല്‍ പാക്‌ സൈന്യത്തിന് കീഴടങ്ങുമ്പോള്‍ നല്‍കിയ വാദ്ഗാനങ്ങള്‍ സൈന്യം പാലിക്കാത്തതിനാലാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ദൈവത്തിന്റെ സഹായത്തോടെ ജനുവരി 11ന് സുരക്ഷിതമായി ജയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചു. - ശബ്ദരേഖയില്‍ ഇഹ്‌സാന്‍ പറയുന്നു. ഭാവി പദ്ധതികളെക്കുറിച്ചും ഇഹ്‌സാന്‍ ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
ശബദരേഖയുടെ ആധികാരികത പാകിസ്താന്‍ ഉറപ്പുവരുത്തിയിട്ടില്ല.
2012ല്‍ മലാല യൂസഫ്‌സായിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിനും 2014ല്‍ പെഷര്‍വാറിലെ ആര്‍മി സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ കേസിലുമാണ് ഇഹ്‌സാനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions