വിദേശം

ചെെനയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളോട് കൊറോണ ബാധിതയെന്ന് യുവതി; ജീവനുംകൊണ്ടോടി അക്രമി

ചൈനയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളില്‍ നിന്നും ഷവോ എന്ന യുവതി രക്ഷപ്പെട്ടത് കൊറോണയുടെ പേര് പറഞ്ഞ്. 25 വയസുള്ള ജിങ്ഷാന്‍ സ്വദേശിനിയെ ആണ് അക്രമിയില്‍ നിന്നും കൊറോണ ഭീതി രക്ഷിച്ചത്.

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളില്‍ നിന്നും ഷവോ എന്ന യുവതിയാണ് രക്ഷപ്പെട്ടത്. താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളുവെന്നും ക്ഷീണിതയായ തന്നെ ഉപദ്രവിക്കരുതെന്നുംയുവതി അക്രമിയോട് അപേക്ഷിച്ചു. വുഹാന്‍ എന്നു കേട്ടപാടെ അയാള്‍ ജീവനും കൊണ്ട് ഓടിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അത് അയാളെ ഭയപ്പെടുത്തി. യുവതിയെ ഉപേക്ഷിച്ചെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന 3080 (31,417 രൂപ) യുവാന്‍ അയാള്‍ മോഷ്ടിച്ചു. മോഷണ ലക്ഷ്യത്തോടെയാണ് വീട്ടില്‍ കടന്നതെങ്കിലും വീട്ടില്‍ അവര്‍ തനിച്ചാണെന്ന് കണ്ടതോടെ ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വുഹാനില്‍ നിന്നും മൂന്നു മണിക്കൂര്‍ ദൂരം യാത്ര ചെയ്താന്‍ എത്തുന്നയിടത്താണ് പെണ്‍കുട്ടിയുടെ വാസസ്ഥലം. എന്തായാലും വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions