ബര്‍മിങ്ഹാമിലെ യു.കെ.കെ.സി എ ആസ്ഥാന മന്ദിരത്തില്‍ വെച്ച് യുകെ ക്നാനായ കാത്തലിക് വിമന്‍സ് ഫോറംത്തിന്റെ രണ്ടാമത് ഭരണസമിതിയെ തിരഞ്ഞെടുത്തു . പ്രഥമ വിമന്‍സ് ഫോറം കമ്മിറ്റി അംഗങ്ങളുടെയും, യൂണിറ്റ് പ്രതിനിധികളുടേയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ മിനു തോമസ് സ്വാഗതമാശംസിച്ചു. ജനറല്‍ സെക്രട്ടറി ലീനുമോള്‍ ചാക്കോ റിപ്പോര്‍ട്ടും ട്രഷറര്‍ മോളമ്മ ചെറിയാന്‍ കണക്കും അവതരിപ്പിച്ചു . ചെയര്‍പേഴ്സണ്‍ ടെസ്സി ബെന്നി മാവേലി പ്രസംഗിച്ചു.
പുതിയ ഭാരവഹികളെ യോഗം തെരഞ്ഞെടുത്തു. ചെയര്‍പേഴ്സണ്‍ : ഡാര്‍ളി ടോമി പുളിമ്പാറയില്‍ (കരികുന്നം ) ലീഡ്സ് യൂണിറ്റ് (കൈപ്പുഴ ഇടവക ), ജനറല്‍ സെക്രട്ടറി :ഷാലു ലോബോ വെട്ടുകല്ലേല്‍ ബേസിംഗ്സ്റ്റോക്ക് യൂണിറ്റ് (ഉഴവൂര്‍ ഇടവക), ട്രഷറര്‍ :തുഷാര അഭിലാഷ് മൈലപ്പറമ്പില്‍ , ബര്‍മിങ്ഹാം യൂണിറ്റ് (ഏറ്റുമാനൂര്‍ ഇടവക ) , വൈസ് ചെയര്‍പേഴ്സണ്‍ : ഷൈനി മാത്യു തോട്ടുങ്കല്‍ , BCN യൂണിറ്റ് (മാന്നാനം ഇടവക ) , ജോയിന്റ് സെക്രട്ടറി :ലിസി ടോമി പടവെട്ടുംകാലായില്‍, ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ( കൈപ്പുഴ ഇടവക ), ജോയിന്റ് ട്രഷറര്‍ : ബിജി സജു ചുനയില്‍ മാക്കില്‍ , ഗ്ളോസ്റ്റര്‍ യൂണിറ്റ് (കുറുപ്പന്തറ ഇടവക ).
യു.കെ .കെ. സി .എ സ്പിരിച്വല്‍ അഡ്വൈസര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികാടുത്തു.