ബെയ്ജിംഗ് : ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണാ നിയന്ത്രിക്കാനാവാതെ പടരുന്നു. മരണസംഖ്യ ആയിരം പിന്നിട്ടു കുതിയ്ക്കുകയാണ്. ഇതുവരെ കൊറോണ ബാധിച്ചു ചൈനയില്‍ മരിച്ചവരുടെ എണ്ണം 1016 ആണ്. ഇന്നലെ മാത്രം 108 കൊറോണാ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹുബെയില്‍ മാത്രം 67 പേര്‍ മരണമടഞ്ഞു. ഹെയ്‌ലോംഗ് ജിയാംഗ്, അന്‍ഹുയി, ഹെനാന്‍ പ്രവിശ്യകളിലും ടിയാന്‍ജിന്‍, ബെയ്ജിംഗ് എന്നീ നഗരങ്ങളിലും രോഗബാധയെ തുടര്‍ന്നുള്ള പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. ഏകദേശം 20,000 പേരുടെ മെഡിക്കല്‍ സംഘത്തെ പുതുതായി വുഹാനിലേക്ക് അയച്ചിട്ടുണ്ടെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
42,000 പേരെ ഇതുവരെ വൈറസ് ബാധിച്ചതായിട്ടാണ് ചൈന ഔദ്യോഗികമായി പുറത്തു വിടുന്ന കണക്കുകള്‍. മാരകമായി ഇതുവരെ കരുതിയിരുന്ന സാര്‍സ് കൊണ്ടു മരണമടഞ്ഞവരുടെ എണ്ണത്തെ കൊറോണാ മരണം മറികടക്കുകയും ചെയ്തു. വെച്ച് അദ്ദേഹം രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും സന്ദര്‍ശിച്ചു. തിങ്കളാഴ്ച വരെ രോഗബാധിതരായ 3,996 പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.
അതിനിടെ, ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിങ്ങും രോഗ പരിശോധനയ്ക്ക് വിധേയനായി. തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ താപനില ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചു. ഫേസ്മാസ്‌ക്കും മറ്റും രോഗബാധയുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് സാങ്കേതിക സഹായം നല്‍കുമെങ്കിലൂം പുതിയ വായ്പ അനുവദിക്കാന്‍ കഴിയില്ലെന്ന് ലോകബാങ്ക് വ്യക്തമാക്കി.