ലണ്ടന്‍ : സീറോ മലങ്കര കത്തോലിക്ക സഭയുടെ പുതിയ മിഷന്‍ കൂട്ടായ്മയ്ക്ക് ഇപ്‌സ് വിച്ചില്‍ ആരംഭം കുറിച്ചു. കോള്‍ചെസ്റ്റര്‍, ഇപ്‌സ്വിച്ച്, നോര്‍വിച്ച് തുടങ്ങിയ പ്രദേശങ്ങളിലെ മലങ്കര കത്തോലിക്ക കുടുംബങ്ങളാണ് പുതിയ മിഷന്‍ കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളുന്നത്. മലങ്കര കത്തോലിക്ക സഭ മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ നാമഥേയത്തിലാണ് പുതിയ മിഷന്‍ കൂട്ടായ്മ അറിയപ്പെടുക.
സീറോ മലങ്കര കത്തോലിക്ക സഭയുടെ പതിനെട്ടാമത്തെ മിഷന്‍ കേന്ദ്രമാണ് ഇപ്‌സ് വിച്ചില്‍ ആരംഭിച്ചിരിക്കുന്നത്. ഇവിടുത്തെ മിഷന്‍ പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ മാര്‍ ഈവാനിയോസ് മലങ്കര കത്തോലിക്ക മിഷന്‍ കാരണമാകും. മിഷന്‍ കേന്ദ്രത്തിലെ പ്രഥമ വി. ബലിയര്‍പ്പണത്തിന് സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ ഫാ: തോമസ് മടുക്കംമൂട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ഈസ്റ്റ് ആഗ്ലിയ രൂപതയിലെ കാനന്‍ മാത്യു ജോര്‍ജ് വചന സന്ദേശം നല്‍കി ഇവിടെയുള്ള സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജോജോ തോമസ്, ഡോ. സുനില്‍ എന്നിവരെ തെരഞ്ഞെടുത്തു.