വിദേശം

കൊറോണ: ഒറ്റദിവസം മരണമടഞ്ഞത് 242 പേര്‍ ; രോഗബാധിതര്‍ 60,000 കവിഞ്ഞു

ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ ബാധയില്‍ മരണസംഖ്യ 1368 ആയി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗബാധിതരുടെ എണ്ണം 60,000 ആയി ഉയര്‍ന്നു. ദിനംപ്രതി 100 പേര്‍ വീതമാണ് ചൈനയില്‍ മരണമടഞ്ഞുകൊണ്ടിരിക്കന്നത്. എന്നാല്‍ ചൊവ്വാഴ്ച മാത്രം മരണമടഞ്ഞവരുടെ എണ്ണം 242 ആയിരുന്നു.
ഇതുവരെ ചൈനയില്‍ 60,286 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗത്തിന് വാക്‌സിന്‍ കണ്ടെത്താന്‍ താമസിക്കുന്നത് വലിയ തിരിച്ചടിയാണ്. രോഗം പടരുന്നത് പ്രതിരോധിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറിയതോടെ ഫെബ്രുവരിയില്‍ ഏറ്റവും കൂടിയ നിലയിലേക്കാണ് മരണസംഖ്യ കടന്നിരിക്കന്നത്.

വിവിധ രാജ്യങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നതിനാല്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് കോവിഡ് - 19 എന്ന പൊതുനാമം പുറത്തുവിട്ടിരുന്നു. ചൈനയ്ക്ക് പുറത്ത് ഹോങ്കോംഗിലും സിങ്കപ്പൂരിലുമാണ് വൈറസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions