യുകെകെസിഎ അഭിമുഖ്യത്തില്‍ മൂന്നാമത് വിശുദ്ധനാട് സന്ദര്‍ശനം സംഘടിപ്പിക്കുന്നു. യേശുക്രിസ്തു സഞ്ചരിച്ച വഴികളിലൂടെ യുകെയിലെ ക്നാനായ മക്കള്‍ അനുഗ്രഹം പ്രാപിക്കാനായി ഫാ ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ ആത്മീയ നേതൃത്വത്തില്‍ എണ്‍പതില്‍പരം പേര്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന. വിശുദ്ധനാട് സന്ദര്‍ശനത്തില്‍ പങ്കാളികളാകും.
ജിജോ മാധവ് പള്ളിയുടെ നേതൃത്വത്തില്‍ ഉള്ള ആഷന്‍ സിറ്റി ആണ് ഈ തീര്‍ഥാടനത്തിനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മോശയ്ക്ക് കാനാന്‍ ദേശം കാട്ടിക്കൊടുത്ത ജോര്‍ദാനിലെ നെബോ പര്‍വ്വതത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ വിശുദ്ധ ബലിയോട് കൂടിയാണ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞകാല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന തീര്‍ത്ഥാടന യാത്രയുടെ വന്‍വിജയമാണ് മൂന്നാം തവണയും ഈ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുവാനുള്ള പ്രേരണ നല്‍കിയത്.
തീര്‍ത്ഥാടന യാത്രയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ആശംസകള്‍ നേരുന്നതായി ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു .