വിദേശം

ചൈനയില്‍ കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വ്യാപകമായി രോഗബാധ



ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വെല്ലുവിളി. മരണനിരക്കും രോഗബാധയും ഉയരുന്നതിനു പുറമെ കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് വ്യാപകമായി രോഗം പടരുന്നതാണ് ആശങ്ക പരത്തുന്നത്.

നിലവില്‍ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ മാത്രം 1102 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ സഹമന്ത്രിയായ സെങ്ക് യിക്‌സിന്‍ റോയിട്ടേര്‍സിനോട് പ്രതികരിച്ചത്. ഒപ്പം വുഹാനുള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയ്ക്ക് പുറത്ത് 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ ബാധിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊറോണ ബാധ വ്യാപകമാവുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

'മെഡിക്കല്‍ ജീവനക്കാരുടെ ജോലി ഇപ്പോള്‍ കഠിനമാണ്. അവരുടെ പ്രവൃത്തനവും വിശ്രമവുമൊക്കെ പരിമിതമായ സാഹചര്യത്തിലാണ്. അവര്‍ മാനസികമായി അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഏറെയാണ്. ഒപ്പം വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്,' സെങ്ക് യിക്‌സിന്‍ പറഞ്ഞു.

ആറു മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ മൂലം ഇതുവരെ ചൈനയില്‍ മരിച്ചത്. മെഡിക്കല്‍ ജീവനക്കാര്‍ക്ക് സുരക്ഷയ്ക്കായി മാസ്‌കുകളും മറ്റും നല്‍കുന്നതില്‍ ലോക്കല്‍ അതോറിറ്റികള്‍ പരാജയപ്പെട്ടെന്നും ആരോപണമുണ്ട്.

തന്റെ ഒപ്പം ജോലി ചെയ്യുന്ന 16 സഹപ്രവര്‍ത്തകര്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടാണ് ചൈനയിലെ ഒരു ഡോക്ടര്‍ പ്രതികരിച്ചത്.

ഫെബ്രുവരി ആദ്യം കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ലീ വെന്‍ലിയാങ് എന്ന ഡോക്ടര്‍ കൊറോണ മൂലം മരണപ്പെട്ടിരുന്നു.

ചൈനയില്‍ ഇതു വരെ 1500 പേര്‍ കൊറോണ മൂലം മരണപ്പെട്ടു. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കു പ്രകാരം 63,922 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions