വിദേശം

സൗദി യുദ്ധ വിമാനം തകര്‍ന്നു; പ്രത്യാക്രമണത്തില്‍ യെമനില്‍ 31 പേര്‍ കൊല്ലപ്പെട്ടു

സന: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. സൗദിയുടെ യുദ്ധ വിമാനം യെമനിലെ വിമതരായ ഹൂതികള്‍ വെടിവെച്ചിട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണം നീതികരിക്കപ്പെടാനാവില്ലെന്ന് യുഎന്‍ അറിയിച്ചു.

ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം തകര്‍ന്നത്. ശത്രുക്കളുടെ വിമാനം വെടിവെച്ചിട്ടുവെന്ന് ഹൂതി വിമതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.

ആകാശത്തു നിന്ന് ഭൂമിയിലേക്ക് തൊടുക്കുന്ന മിസ്സൈലുമായി വന്ന യുദ്ധ വിമാനമാണ് തകര്‍ത്തതെന്നാണ് ഹൂതി വിമതരുടെ വിശദീകരണം. ഇതിന് പിന്നാലെ യായിരുന്നു സൗദിയുടെ യെമനിലെ ജനവാസ മേഖലയിലെ വ്യോമാക്രമണം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions