വിദേശം

കൊറോണ മരണം 2000 പിന്നിട്ടു കുതിയ്ക്കുന്നു; ഹൂബെയില്‍ ഇന്നലെ മാത്രം 132 മരണം


ബെയ്ജിംഗ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് രോഗത്തില്‍ (കോവിഡ്-19) മരിച്ചവരുടെ എണ്ണം 2000 കടന്നു. ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,693 പേര്‍ക്ക് കൂടി പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയില്‍ രോഗബാധിതരുടെ എണ്ണം 75,121 ആയി.

ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന 'ദ ഡയമണ്ട് പ്രിന്‍സസ്' ക്രൂയിസ് കപ്പലില്‍ നിന്നുള്ള 500 ഓളം യാത്രക്കാര്‍ക്ക് പുറത്തുപോകാന്‍ അധികൃതര്‍ അനുമതി നല്‍കി. നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ കൊറോണ ബാധിച്ചിട്ടില്ലെന്ന് ഉറപ്പായവര്‍ക്കാണ് മടങ്ങാന്‍ അനുമതി. കൊറോണ കണ്ടെത്തിയവര്‍ക്കൊപ്പം താമസിച്ചവരെ കപ്പലില്‍ നിന്ന് പുറത്തുകടക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഫെബ്രുവരി മൂന്നു മുതല്‍ കപ്പില്‍ ടോക്കിയോയ്ക്ക് സമീപം യോകോഹാമയില്‍ പിടിച്ചിട്ടിരിക്കുകയാണ്.

അതിനിടെ, ദക്ഷിണ കൊറിയയില്‍ പുതുതായി 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 46 ആയി. എന്നാല്‍ ഉത്തര കൊറിയയില്‍ ഒരു കൊറോണ പോലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണയെ നേരിടാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ 4.6 ബില്യണ്‍ ഡോളര്‍ പാക്കേജ് പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. 77 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions