അസോസിയേഷന്‍

യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍

യുക്മ ദേശീയ സമിതിയുടെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും. രണ്ടുവര്‍ഷം പ്രവര്‍ത്തന കാലയളവുള്ള ദേശീയ കമ്മറ്റിയുടെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സമ്മേളനമാണ് പ്രവര്‍ത്തന വര്‍ഷത്തിന് ഇടക്കെത്തുന്ന വാര്‍ഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും.

ബര്‍മിംഗ്ഹാമിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം നാല് മണിവരെ ആയിരിക്കും ദേശീയ പൊതുയോഗം നടക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതില്‍പരം അംഗ അസോസിയേഷനുകളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

2019 മാര്‍ച്ച് 09 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടന്ന ദേശീയ പൊതുയോഗത്തില്‍ ആണ് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. മനോജ്കുമാര്‍ പിള്ള പ്രസിഡന്റായുള്ള ദേശീയ കമ്മറ്റി സംഭവ ബഹുലമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, അത് യുക്മയുടെ ചരിത്രത്തില്‍ വീരോചിതമായി ഇടംപിടിക്കുകതന്നെ ചെയ്യും.

ഈ ഭരണ സമിതിയുടെ ആദ്യ ഒരുവര്‍ഷക്കാലത്തിനുള്ളില്‍ കേരളാ പൂരം വള്ളംകളി മുതല്‍ ആദരസന്ധ്യ വരെ അഭിമാനകരങ്ങളായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് വിജയിപ്പിക്കുവാന്‍ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും, നൂതനങ്ങളായ പരിപാടികള്‍ ആവിഷ്‌ക്കരിക്കുവാനും, ഭരണഘടനാപരമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുവാനും യുക്മ ദേശീയ പ്രതിനിധികള്‍ക്ക് ലഭിക്കുന്ന ക്രീയാത്മകമായ ഒരു വേദികൂടി ആണ് പ്രവര്‍ത്തനവര്‍ഷത്തിന് ഇടക്ക് നടക്കുന്ന ഈ വാര്‍ഷിക പൊതുയോഗം.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡണ്ട്മാരായ അഡ്വ.എബി സെബാസ്‌ററ്യന്‍, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലിന സജീവ്, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, റീജിയണുകളില്‍ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റുമാര്‍ മറ്റു ഭാരവാഹികള്‍ തുടങ്ങിയ യുക്മ മുന്‍നിര പ്രവര്‍ത്തകര്‍ ദേശീയ പൊതുയോഗം വിജയിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.

ദേശീയ പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹരായവരുടെ പരിഷ്‌ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച്കഴിഞ്ഞു. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒന്‍പതുമണി മുതല്‍ പതിനൊന്ന് മണിവരെ ദേശീയ നിര്‍വാഹക സമിതി യോഗവും ചേരുന്നതാണ്.

പൊതുയോഗം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:


The Royal Hotel Walsall,

Ablewell tSreet WS1 2EL


  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions