കെറ്ററിംങ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ പതിനാലാം തിയതി കുട്ടികളുടെ മലയാളം ക്ലാസ് ആരംഭിച്ചു. ആദ്യദിവസം 30 കുട്ടികളാണ് ക്ലാസ്സില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നും യുകെയില്‍ കുടിയേറിയ മലയാളികള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് കൈമോശം വന്നുപോകാവുന്ന മലയാള ഭാഷയെ കുട്ടികളില്‍ നിലനിര്‍ത്താനുള്ള ഒരു അവസരം ഒരുക്കുന്നതിനു വേണ്ടിയാണു കെറ്ററിംങ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇത്തരം ഒരു സൗരഭത്തിനു തുടക്കം കുറിച്ചത് .
ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മരിയ സജി ,ജ്യോതിസ് മനോജ് ,ജീന ,സിന്‍സി എന്നി അധ്യാപകരാണ്. മാസത്തില്‍ രണ്ടു ക്ലാസുകളാണ് ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത് .ഈ വെള്ളിയാഴ്ചയും ക്ലാസ് ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട് .ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ KMWS എന്ന വാട്ടസ്പ്പ് ഗ്രൂപ്പില്‍ പ്രസിദ്ധികരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു .