ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികള്‍ നല്‍കിയ ഏകദേശം 460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപ ) കൊണ്ട് നിര്‍മ്മിച്ച വീട്ടിലേക്കു ഏപ്പുചേട്ടനും കുടുംബവും ഞായറാഴ്ച മാറി .
വീടിന്റെ വെഞ്ചിരിപ്പ് കര്‍മ്മവും താക്കോല്‍ ദാനവും വിമലഗിരി വികാരി ഫാ ജിജി വടക്കേല്‍ നിര്‍വഹിച്ചു.ലിവര്‍പൂള്‍ ക്‌നാനായ സമൂഹം നല്‍കിയ 30000 രൂപ തൊമ്മന്‍ ജോസഫ് കൊച്ചുപറമ്പില്‍ ഏപ്പുചേട്ടനു കൈമാറി. ലിവര്‍പൂള്‍ മലയാളി നല്‍കിയ ടി വി സെറ്റ് , ബാബു ജോസഫ് കൈമാറി.
വീടുപണിക്ക് നേതൃത്വം കൊടുത്ത കമ്മറ്റിയെ നയിച്ച വിജയന്‍ കൂറ്റംതടത്തില്‍, തോമസ് പി ജെ. ,ബാബു ജോസഫ്, സീന ഷാജു ,ജോയ് വര്‍ഗീസ് , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നന്ദി പ്രകാശിപ്പിച്ചുകൊണ്ടു സംസാരിച്ച ഏപ്പുചേട്ടന്റെ മകള്‍ സിസ്റ്റര്‍ പ്രീതിയുടെ വാക്കുകള്‍ അവിടെ കൂടിയ എല്ലാവരെയും കരയിപ്പിച്ചു തങ്ങള്‍ മഠത്തില്‍ ഒരുവിധം നന്നായി കിടന്നുറങ്ങുമോബോള്‍ അപ്പനും അമ്മയും മഴനഞ്ഞു കിടക്കുന്നതുകൊണ്ടു തങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല എന്നും വയനാട് ചൂരം കയറി പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അപ്പനും അമ്മക്കും കിടക്കാന്‍ ഒരിടം വേണം എന്നുമാത്രമായിരുന്നു തന്റെപ്രാര്‍ത്ഥന. അതാണ് ഇപ്പോള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തി തന്നത് . തങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി എന്നും കൊന്തചൊല്ലും എന്ന് പറഞ്ഞാണ് സിസ്റ്റര്‍ പ്രസംഗം അവസാനിപ്പിച്ചത് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ നേതൃത്വത്തില്‍ ശേഖരിച്ച 4003 പൗണ്ട് ( 3,63000 രൂപ)ഇടുക്കി ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് ഏപ്പുചേട്ടനു കൈമാറിയിരുന്നു ,കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങള്‍ വാങ്ങി നേരിട്ടു നല്‍കിയിരുന്നു. യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 85 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഭാരവാഹികള്‍ പറഞ്ഞു.
ഏപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെ നല്ലമനുഷ്യര്‍ മുന്‍പോട്ടു വന്നിരുന്നു .അതില്‍ എടുത്തുപറയേണ്ടത് ,,ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍(LIMCA) പ്രസിഡന്റ് ,തമ്പി ജോസ് ,ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ മുന്‍ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ് ,ലിവര്‍പൂള്‍ ക്‌നാനായ അസ്സോസിയേഷന്‍ പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ട് ,. ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ്, ക്യാപ്റ്റന്‍ തോമസുകുട്ടി ഫ്രാന്‍സിസ്, വിരാല്‍ സൈന്റ്‌റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാ ജോസ് അഞ്ചാനീ, ട്രസ്റ്റിമാരായ ജോര്‍ജ് ജോസഫ് ,റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരാണ്. ഇവരോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.കൂടാതെ അമേരിക്കയിലുള്ള ഏപ്പുചേട്ടന്റെ അയല്‍വാസിയും പണം അയച്ചു തന്നു അവരോടും നന്ദി അറിയിക്കുന്നു എന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അറിയിച്ചു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ് എന്നിവരാണ്.