വിദേശം

അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിനെ കടയില്‍ കയറി വെടിവെച്ചു കൊന്നു

വാഷിംഗ്ടണ്‍ : ലോസ് എയ്ഞ്ചല്‍സില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റു മരിച്ചു. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി മഹീന്ദര്‍ സിംഗ് ഹാസി (31)യാണ് കൊല്ലപ്പെട്ടത്. മഹീന്ദര്‍ ജോലി ചെയ്യുന്ന വിറ്റിയര്‍ സിറ്റിയിലെ 7-ലെവന്‍ ഗ്രോസറി സ്‌റ്റോറില്‍ കയറിയാണ് മുഖംമൂടി ധരിച്ച അക്രമി വെടിവച്ചത്.
മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ആറു മാസം മുന്‍പാണ് മഹീന്ദര്‍ അമേരിക്കയില്‍ എത്തിയത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കുടുംബത്തിലെ ഏക വരുമാന മാര്‍ഗം മഹീന്ദറിന്റെ ജോലിയായിരുന്നു. ഇയാള്‍ അയക്കുന്ന പണംകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.

ശനിയാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 5.43 ഓടെയാണ് ആക്രമണം നടന്നതെന്ന് യു.എസ് അധികൃതര്‍ പറയുന്നു. മോഷണത്തിനെത്തിയ സംഘം സെമി ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. വെടിവച്ചുവെന്ന് കരുതുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

ആക്രമം നടക്കുന്ന സമയത്ത് കടയില്‍ രണ്ട് ഇടപാടുകാരുമുണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. കറുത്ത വംശജനായ പുരുഷനാണ് വെടിവച്ചതെന്ന് പോലീസ് പറയുന്നു. കറുത്ത തലമറ കൊണ്ട് മുഖത്തിന്റെ ഒരു ഭാഗം ഇയാള്‍ മറച്ചിരുന്നു.

മഹീന്ദറിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും തുടങ്ങിയതായി അമേരിക്കയിലുള്ള സഹോദരന്‍ പറഞ്ഞു. പണം കണ്ടെത്താന്‍ ഗോഫണ്ട് പേജ് തുടങ്ങി. മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും കുട്ടികള്‍ക്കും മഹീന്ദറിനെ അവസാനമായി ഒരുനോക്കു കാണാന്‍ അവസരം ഒരുക്കാന്‍ സഹായിക്കണമെന്ന് സഹോദരന്‍ ഗോഫണ്ട് പേജില്‍ അഭ്യര്‍ത്ഥിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions