അസോസിയേഷന്‍

ലീഡ്‌സ് മലയളി അസോസിയേഷന് നവനേതൃത്വം; ജേക്കബ് കുയിലാടന്‍ പ്രസിഡന്റ് ബെന്നി വെങ്ങാച്ചേരില്‍ സെക്രട്ടറി



ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ ) 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ക്യൂന്‍ ഹാളില്‍ വെച്ച് നടന്ന ക്രിസ്മസ് പുതുവത്സര പരിപാടി യോടുകൂടിയായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ജേക്കബ് കുയിലാടന്‍ - പ്രസിഡന്റ്

അഷിതാ സേവ്യര്‍ -വൈസ് പ്രസിഡന്റ്

ബെന്നി വെങ്ങാച്ചേരില്‍ -സെക്രട്ടറി

സിജോ ചാക്കോ -ട്രഷറര്‍

ഫിലിപ്‌സ് കടവില്‍, മഹേഷ് മാധവന്‍,

ബീനാ തോമസ് -കമ്മറ്റിയംഗങ്ങള്‍.

ജിത വിജി, റെജി ജയന്‍ -പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്.

ലീഡ്‌സ് മലയാളി അസോസിയേഷന് 2009 ലാണ് തുടക്കം കുറിച്ചത്. അടുത്ത കാലത്തായി ലീഡ്‌സില്‍ താമസമാക്കിയതും, ലീഡ്‌സ് മലയാളി അസോസിയേഷനില്‍ അംഗം അല്ലാത്തതുമായ നിരവധി മലയാളി കുടുംബങ്ങള്‍ ലീഡ്‌സില്‍ ഉണ്ട്. ഇവരെയെല്ലാം ലിമ എന്ന ഒരു കുടക്കീഴില്‍ ഒരുമിച്ച് നിര്‍ത്തി കലാകായിക സാംസ്‌ക്കാരിക സാമൂഹിക രംഗങ്ങളില്‍ ഒരു പുത്തനുണര്‍വ്വ് ഉണ്ടാകണമെന്നാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വളരെ വിപുലമായ 2020 ലെ പദ്ധതികളുടെ ഭാഗമായി ഏപ്രില്‍ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതല്‍ പതിനൊന്നു മണിവരെ ഒരുക്കിയിരിക്കുന്ന ലിമ മെമ്പേഴ്‌സ് ഫാമിലി ഗെറ്റ് ടുഗെതര്‍ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും, എല്ലാവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions