വിദേശം

കൊറോണ: കുവെെറ്റില്‍ കത്തോലിക്ക പള്ളികള്‍ അടച്ചു,​ മം​ഗോ​ളി​യ​ന്‍ പ്ര​സി​ഡ​ന്റ് നിരീക്ഷണത്തില്‍

കുവെെറ്റ്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വ്യാപിക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി കുവെെറ്റില്‍ കത്തോലിക്ക പള്ളികള്‍ അടച്ചു. കുവൈറ്റിലെ മുഴുവന്‍ കത്തോലിക്കാ പള്ളികളും അടച്ചിടാനാണ് തീരുമാനം. രണ്ട് ആഴ്ചത്തേക്ക് പള്ളികള്‍ അടച്ചിടുമെന്ന് വികാരി ജനറല്‍ അറിയിച്ചു.

പള്ളികളില്‍ വിശുദ്ധ കുര്‍ബാന , പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല. മാര്‍ച്ച് പതിനാലിന് ശേഷം ദേവാലയങ്ങള്‍ തുറക്കുന്ന കാര്യം ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങള്‍ ഒന്നിച്ചു കൂടുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്നതിനാലാണ് തീരുമാനം. നിലവില്‍ 45 പേര്‍ക്കാണ് കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.

അതിനിടെ, മം​ഗോ​ളി​യന്‍ പ്ര​സി​ഡ​ന്റ് ബാ​ട്ടു​ല്‍ഗ ഖ​ല്‍​ട്​​മയും നിരീക്ഷണത്തിലാണ്. ചൈ​ന​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യതായിരുന്നു ഇദ്ദേഹം. കൊ​വി​ഡ്​-19 രോ​ഗ​ബാ​ധ ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രോ​ഗ​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ന്‍ 14 ദി​വ​സം ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്​.

ന്യൂസിലാന്‍ഡ്, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, ബലറൂസ് എന്നിവിടങ്ങളിലും കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചതോടെ 50 രാജ്യങ്ങള്‍ വൈറസിന്റെ പിടിയിലായി. എണ്‍പത്തിനാലായിരത്തോളം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇറാനില്‍ കൊറോണ മരണം 34 ആയി. ഇന്നലെ മാത്രം 8 മരണം റിപ്പോര്‍ട്ടു ചെയ്തു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇറാനിലാണ്. ചൈനയില്‍ മരണം 2788 ആയി. ദക്ഷിണ കൊറിയയാണ് കൊറോണ വ്യാപിക്കുന്ന മറ്റൊരിടം. ഇവിടെ 2337പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മരണം 13. ഇറ്റലിയില്‍ 17 പേര്‍ മരിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions