വിദേശം

ഖത്തര്‍ എയര്‍വെയ്‌സിലെ യാത്രക്കാരിക്ക് കൊറോണ; മറ്റു യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്


ദോഹയില്‍ നിന്ന് ഫെബ്രുവരി 23ന് സിഡ്‌നിയില്‍ എത്തിയ ഖത്തര്‍ എയര്‍വെയ്‌സിലെ യാത്രക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചു. QR908 എന്ന വിമാനത്തില്‍ യാത്ര ചെയ്ത 50 വയസുള്ള സ്ത്രീക്കാണ് കോറോണവൈറസ് സ്ഥിരീകരിച്ചത്.

ഇറാനില്‍ നിന്ന് ഖത്തര്‍ വഴിയാണ് ഇവര്‍ സിഡ്‌നിയിലേക്ക് യാത്ര ചെയ്തതെന്ന് NSW ആരോഗ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 23ന് വൈകിട്ട് 6:50 ന് സിഡ്‌നിയിലെത്തിയ ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്ക് ഫ്ലൂവിന് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്ന് NSW ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് മുന്നറിയിപ്പ് നല്‍കി.

സിഡ്‌നിയിലെത്തി 24 മണിക്കൂറിനകം രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ പോയത്. ഇവരുടെ അടുത്തിരുന്ന് യാത്ര ചെയ്തവരെ സര്‍ക്കാര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ കൊറോണവൈറസ് ബാധിക്കുന്ന ആറാമത്തെ രോഗിയാണ് ഇവര്‍. ഇതോടെ ഓസ്‌ട്രേലിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 29 ആയി.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 78 കാരന്‍ ശനിയാഴ്ച രാത്രി മരണമടഞ്ഞിരുന്നു. രാജ്യത്ത് കൊറോണ മൂലമുള്ള ആദ്യ മരണമാണ് ഇത്. ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ക്രൂസ് കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ യാത്രക്കാരില്‍ ഒരാളാണ് മരിച്ചത്.

ഇതിന് പിന്നാലെ ക്വീന്‍സ് ലാന്റിലെ ആശുപത്രികളിലെ ശസ്ത്രക്രിയ തീയേറ്ററുകള്‍ വാരാന്ത്യത്തിലും ഈസ്റ്റര്‍ സമയത്തും പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സ്റ്റീവന്‍ മൈല്‍സ് അറിയിച്ചു. ക്വീന്‍സ് ലാന്റിലെ ഗോള്‍ഡ് കോസ്റ്റില്‍ ഒരു സലൂണില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന സ്ത്രീക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ സലൂണിലെത്തിയ 40ഓളം പേരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍ .

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions