വിദേശം

സൗദിയിലും കൊറോണ സ്ഥിരീകരിച്ചു; അമേരിക്കയില്‍ മരണം ആറായി, 60 രാജ്യങ്ങളില്‍ വൈറസ് എത്തി


റിയാദ്​: ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും സൗദി അറേബ്യയിലും കൊറോണ വൈറസ്​ ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന്​ ബഹ്​റൈന്‍ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ്​ വൈറസ്​ ബാധയുള്ളതായി പരിശോധനയില്‍ കണ്ടെത്തിയതെന്ന്​ സൗദി പ്രസ്​ ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു. തിങ്കളാഴ്​ച വൈകീട്ടാണ് ഇതുസംബന്ധിട്ട​ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്​. ഇതോടെ ഗള്‍ഫ്​ സഹകരണ കൗണ്‍സിലിലെ (ജി.സി.സി) മുഴുവന്‍ രാജ്യങ്ങളും കൊറോണ വൈറസിന്റെ ഭീഷണിയിലായി. സൗദി അറേബ്യ ഒഴികെ ഗള്‍ഫിലെ ബാക്കിയെല്ലാ രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യം യു.എ.ഇയിലും പിന്നീട്​ കുവൈത്തിലും പിന്നീട് ബഹ്​റൈനിലും ഖത്തറിലും കൊറോണ വൈറസ്​ സാന്നിദ്ധ്യം സ്ഥീരികരിക്കുകയായിരുന്നു. വൈറസ് ബാധയെ നേരിടാന്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ സൗദിയില്‍ 25 ആശുപത്രികള്‍ സജ്ജമാക്കിയിരുന്നു.

കൊറോണ ഭീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയിലേക്കുള്ള നിരവധി മലയാളികളെ വിമാനത്താവളത്തില്‍ തടഞ്ഞു നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു അവധി കഴിഞ്ഞെത്തിയവര്‍ക്കായിരുന്നു ഈ ദുരവസ്ഥ. ദമാം വിമാനത്താവളത്തില്‍ കൊറോണ പടര്‍ന്ന രാജ്യങ്ങളില്‍ പോയിട്ടില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു വിമാനത്താവളത്തില്‍ പുറത്തേക്ക് വിട്ടത്. ഇന്ത്യാ, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിങ്ങളില്‍ നിന്നും വന്നവരെയാണ് തടഞ്ഞത്. വിമാനത്താളവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടന്നു. എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ മലയാളികള്‍ക്ക് മണിക്കൂറോളമാണ് കുടുങ്ങിക്കിടക്കേണ്ടി വന്നത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ വന്നവര്‍ക്ക് പുറത്തിറങ്ങാനേ കഴിഞ്ഞില്ല.

എയര്‍ അറേബ്യയില്‍ വന്നവരെ ഷാര്‍ജയിലേക്ക് മടക്കി അയയ്ക്കുകയും പാക് എയറില്‍ വന്നവരെയും തടയുകയും ചെയ്തു. കൊറോണ സ്ഥിരീകരിച്ചതോടെ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് മടങ്ങുന്ന മലയാളികള്‍ക്കും സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്കും വരും ദിവസങ്ങളിലും ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നേക്കുമെന്ന് സൂചനയുണ്ട്. മറ്റ് ഗള്‍ഫ് നാടുകളും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നത് സൗദി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൗദി നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ അനേകം പ്രവാസികളാണ് ആശങ്കയില്‍ ആയിരിക്കുന്നത്. സന്ദര്‍ശക വിസയില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലുമായില്ല. നാട്ടില്‍ അവധിയ്ക്ക് വന്നവരും പ്രതിസന്ധിയിലായി.

അതിനിടെ, കൊറോണ വൈറസ് ബാധയില്‍ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ച് നാല് പേരാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ മരിച്ചത്. 75 പേരിലാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇറാനില്‍ 1,501 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയ്ക്ക് പുറത്ത് ഏറ്റവുധികം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. 4,812 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 28 പേരാണ് ദക്ഷിണ കൊറിയയില്‍ മരിച്ചത്.അതേസമയം ലോകത്താകെ വൈറസ് ബാധിതരുടെ എണ്ണം 90,912 കവിഞ്ഞു. രോഗം ബാധിച്ച് മരിച്ചവര്‍ 3,117 ആയി. 47,984 പേര്‍ രോഗവിമുക്തി നേടിയിട്ടുമുണ്ട്. വസൂരി പോലെ വായുവില്‍ കൂടി പകരാന്‍ വൈറസ് ശേഷി നേടിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. നിലവില്‍ 60 രാജ്യങ്ങളിലാണ് കോവിഡ്-19 വൈറസ് എത്തിയിരിക്കുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions