എസ്സെന്‍സ് അയര്‍ലന്‍ഡ്' സംഘടിപ്പിക്കുന്ന 'റിഫ്‌ലക്ഷന്‍സ് '20 ' എന്നു പേരിട്ടിരിക്കുന്ന ശാസ്ത്രസ്വതന്ത്ര ചിന്താ സെമിനാര്‍ നാളെ (ശനിയാഴ്ച) വൈകീട്ട് 4.30 മുതല്‍ താലയിലെ സയന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ സെമിനാറില്‍ ആറു പ്രഭാഷകര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു.
ശാസ്ത്രീയ മനോവൃത്തി ഉള്ള ഒരു സമൂഹത്തിനു മാത്രമേ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. ശാസ്ത്രീയ മനോവൃത്തിയില്‍ ഊന്നിയുള്ള ഒരു സമൂഹസൃഷ്ടിക്ക് വേണ്ടിയുള്ള ചുവടുവെപ്പ് കൂടിയാണ് റിഫ്‌ലക്ഷന്‍സ് '20.
ജോസ് ജോസഫ് ( മിഴികള്‍ ഉയര്‍ത്തുവിന്‍), അക്‌സ( കേജ്ഡ്), കാര്‍ത്തിക് ശ്രീകാന്ത് ( കണ്‍സ്യൂമറിസം കാലാവസ്ഥാവ്യതിയാനവും), സചിത സൂര്യനാരായണന്‍ ( ഡിസ്ലെക്‌സിയ), ടോമി സെബാസ്റ്റ്യന്‍ ( കഥയറിയാതെ), ബിനു ഡാനിയല്‍ ( മരണമെത്തുന്ന നേരത്ത്) എന്നിവരാണ് പ്രഭാഷകര്‍.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളിയുടെ ചിന്താ രീതിയില്‍ ഒരു മാറ്റം വരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് എസ്സെന്‍സ് .
കെട്ടുകഥകളും വിശ്വാസങ്ങളും അല്ല ശാസ്ത്രീയ മനോഭാവത്തോടെ, യുക്തിഭദ്രമായുള്ള ചിന്തയാണ് ഒരു സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് എന്നുള്ള ബോധ്യം ജനങ്ങളില്‍ എത്തിക്കുന്നതില്‍ എസ്സെന്‍സ് വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകാനിടയില്ല.
മതങ്ങളും വിശ്വാസങ്ങളും തലകുത്തി മറിയുന്ന ഒരു സമൂഹത്തിനു നടുവില്‍ ജീവിക്കുക എന്നത് അത്യന്തം ദുഷ്‌കരമാണ്. ഒരു കളിമണ്‍ പ്രതിമ തലയില്‍ വച്ചു കൊണ്ട് നടന്നാല്‍ പോലും കേരളത്തിലെ യാത്രാ ഗതാഗതം തടസ്സപ്പെടുത്താന്‍ സാധിക്കും!
വിശ്വാസത്തിന്റെ പേരില്‍ പൊതു റോഡുകള്‍ക്ക് നടുവില്‍ അടുപ്പുകൂട്ടി കഞ്ഞി ഉണ്ടാക്കുന്ന വലിയൊരു ദുരന്തം കൂടി നമ്മളെ കാത്തിരിക്കുകയാണ്.
ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച വാക്‌സിനേഷന്‍ എന്ന പദ്ധതി പോലും പരാജയപ്പെടുന്നതിനുകാരണം മതങ്ങളും വിശ്വാസങ്ങളും ആണ് . ഒരു മാറ്റവും തനിയെ ഉണ്ടാവില്ല. ഏതെങ്കിലും വ്യക്തികളുടെ പരിശ്രമം അതിന് ആവശ്യമാണ്.
ഒരു സമൂഹത്തെ ആകെ അന്ധകാരത്തില്‍ നിര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശബ്ദിക്കാന്‍ നിങ്ങളുടെ സഹായം ആവശ്യമാണ്.
'റിഫ്‌ലക്ഷന്‍സ്'20' എന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടതും വിജയിപ്പിക്കേണ്ടതും ധാര്‍മിക ബോധമുള്ള ഓരോ വ്യക്തികളുടെയും ഉത്തരവാദിത്വം കൂടിയാണ്. ഏവരെയും റിഫ്‌ലെക്ഷന്‍സ്'20 എന്ന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടുക
087 9289885,
087 2263917