സ്പിരിച്വല്‍

കൊറോണ: സെഹിയോന്‍ യുകെ രണ്ടാംശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ റദ്ദാക്കി; പകരം ഓണ്‍ലൈന്‍ ശുശ്രൂഷ

കൊറോണ വൈറസ് വ്യാപനത്തില്‍ നിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെ ക്കരുതിയും , ഗവണ്‍മെന്റിന്റെയും സഭാധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ടും ഇത്തവണ 14 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ റദ്ദാക്കി. സെഹിയോന്‍ മിനിസ്ട്രിക്കുവേണ്ടി ഫാ. ഷൈജു നടുവത്താനിയില്‍ അറിയിച്ചതാണിത്.

ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ കൊറോണ വ്യാപനത്തിനെതിരെ മുന്‍കൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്.

എന്നാല്‍ വിശ്വാസികള്‍ക്കായി അന്നേദിവസം വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന ഉള്‍പ്പെടെ തത്സമയ ഓണ്‍ലൈന്‍ ശുശ്രൂഷ രാവിലെ 9 മുതല്‍ 2 വരെ നടക്കുന്നതാണ്. രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ക്കുന്ന ശുശ്രൂഷ താഴെപ്പറയുന്ന ലിങ്കുകളില്‍ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി കണ്ട് പങ്കെടുക്കാവുന്നതാണ് .

Youtube Live :

www.sehionuk.org/secondsaturdaylivetsreams

Or sehion.eu


Facebook live :

https://facebook.com/sehionuk

  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions