സ്പിരിച്വല്‍

ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുക: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രെസ്റ്റന്‍ : കോവിഡ് 19 വൈറസ് ഉയര്‍ത്തുന്ന ആശങ്കാജനകമായ സാഹചര്യത്തില്‍ ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി, രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഹ്വാനം ചെയ്തു. യുകെയുടെ പ്രത്യേകസാഹചര്യത്തില്‍ ആതുര ശുശ്രൂഷകര്‍ ചെയ്യുന്ന ഉന്നതമായ സേവനം അദ്ദേഹം അനുസ്മരിച്ചു. ദൈവജനം മുഴുവനും ആത്മീയമായി അവരോടൊപ്പം ഉണ്ടെന്നും അവരുടെ കരങ്ങളിലൂടെ ദൈവത്തിന്റെ സൗഖ്യവും കരുണയും രോഗികളിലേക്കെത്തട്ടെ എന്നും അദ്ദേഹം പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിച്ചു.

രാജ്യം അഭിമുഖീകരിക്കുന്ന ഈ വലിയ പ്രതിസന്ധിയില്‍ ആതുര ശുശ്രൂഷകരുടെ ഇടപെടലിന്റെ പ്രാധാന്യം മനസിലാക്കി ദൈവജനം അവരെ ആവും വിധം പിന്തുണക്കണമെന്നും സഭയുടെയും സമൂഹത്തിന്റെ ശക്തമായ പിന്തുണ അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ബ്രിട്ടനിലെ സീറോ മലബാര്‍ സഭ ഇവിടുത്തെ ആതുരശുശ്രൂഷകര്‍ക്ക് ഒപ്പമാണെന്നും അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ദൈവത്തിന്റെ തിരുസന്നിധിയില്‍ ദൈവജനവും വൈദിക സമൂഹവും നിരന്തരമായി ഉയര്‍ത്തണമെന്നും പിതാവ് അഭ്യര്‍ത്ഥിച്ചു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions