കൊറോണ വൈറസ് വ്യാപനത്തില്‍ നിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും , ഗവണ്‍മെന്റിന്റെയും സഭാധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ടും നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ റദ്ദാക്കിയിരുന്നു.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ കൊറോണ വ്യാപനത്തിനെതിരെ മുന്‍കൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാല്‍ വിശ്വാസികള്‍ക്കായി നാളെ വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന ഉള്‍പ്പെടെ തത്സമയ ഓണ്‍ലൈന്‍ ശുശ്രൂഷ രാവിലെ 9 മുതല്‍ 2 വരെ നടക്കുന്നതാണ്.
ടീനേജ് കുട്ടികള്‍ക്കായുള്ള ലൈവ് സ്ട്രീമിങ് ശുശ്രൂഷയും തത്സമയം ഓണ്‍ലൈനില്‍ കാണാവുന്നതാണ് .
അതിനായി താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://youtu.be/tNv_taesxBM
താഴെപ്പറയുന്ന ലിങ്കുകളില്‍ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി കണ്ട് പങ്കെടുക്കാവുന്നതാണ് .
www.sehionuk.org/second-saturday-live-streams
Or sehion.eu
Facebook live :
https://facebook.com/sehionuk
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ +44 7506 810177
അനീഷ് - 07760 254700
ബിജുമോന്‍ മാത്യു - 07515 368239