വിദേശം

ഇറ്റലിയില്‍ മരണസംഖ്യ ആയിരം കടന്നു; മെഡി. ചീഫും മരിച്ചു, റോമിലെ പള്ളികളും അടയ്ക്കുന്നു

മിലാന്‍ : കൊറോണാവൈറസ് അതിവേഗം വ്യാപിക്കുന്ന ഇറ്റലിയില്‍ മരണസംഖ്യ ആയിരം കടന്നു. 67-കാരനായ ഇറ്റലിയുടെ മെഡിക്കല്‍ ചീഫും മരിച്ചവരില്‍ ഉള്‍പ്പെടും. ഇറ്റലിയിലെ കോമോയില്‍ രോഗം തിരിച്ചറിഞ്ഞ റോബര്‍ട്ടോ സ്‌റ്റെല്ലയാണ് ചൊവ്വാഴ്ചയാണ് ശ്വാസകോശം തകരാറിലായതോടെ മരണത്തിന് കീഴടങ്ങിയത്. സ്‌റ്റെല്ലയുടെ മരണം സംബന്ധിച്ച് ഇറ്റലിയുടെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഡോക്ടേഴ്‌സ് & ജനറല്‍ പ്രാക്ടീഷനേഴ്‌സാണ് വാര്‍ത്താക്കുറിച്ച് ഇറക്കിയത്.

24 മണിക്കൂറിനിടെ ഇറ്റലിയിലെ മരണസംഖ്യ 1016-ലേക്ക് ഉയര്‍ന്നു. 23 ശതമാനം വര്‍ദ്ധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ദുരിതം ഏറ്റുവാങ്ങിയ രാജ്യമായ ഇറ്റലിയില്‍ വൈറസ് ബാധിതരുടെ എണ്ണം 15,113 ആയും ഉയര്‍ന്നു. 21.7 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഫെബ്രുവരി 21ന് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ അനുദിനം പലമടങ്ങായാണ് വൈറസ് പെരുകുന്നത്.

അതേസമയം വൈറസ് ബാധിച്ച 1258 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി വ്യക്തമാക്കി. 1153 പേരാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ദുരന്തബാധിതമായ ലൊംബാര്‍ഡി പ്രവിശ്യയിലാണ് ഇതില്‍ പകുതിയോളം പേരുമുള്ളത്. ലൊംബാര്‍ഡിയിലെ ആശുപത്രികളില്‍ നിന്നും മരിച്ചവരുടെ എണ്ണമേറുകയാണ്. മരണസംഖ്യ ഉയര്‍ന്നതോടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും, സംസ്‌കരിക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പകര്‍ച്ചവ്യാധി ശക്തമായ സാഹചര്യത്തില്‍ റോമിലെ കാത്തലിക് പള്ളികള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. ആധുനിക കാലത്ത് മുന്‍പൊരിക്കലും ഇല്ലാത്ത നടപടികളാണ് ഇത്. പോപ്പ് ഫ്രാന്‍സിസിന്റെ റോം ആര്‍ച്ച്ഡയസീസിന് വേണ്ടിയുള്ള വികാര്‍ കര്‍ദിനാള്‍ ആഞ്ചെലോ ഡി ഡൊണേഷ്യസാണ് ഈ ഉത്തരവിറക്കിയത്. ഏപ്രില്‍ 3 വരെ ഈ വിലക്ക് തുടരും. ഇറ്റാലിയന്‍ തലസ്ഥാനത്ത് 900 ചര്‍ച്ചുകളാണുള്ളത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറും ബസിലിക്കയും നേരത്തെ അടച്ചു. വിനോദ സഞ്ചാരികള്‍ക്ക് ഏപ്രില്‍ മൂന്ന് വരെ വിലക്കേര്‍പ്പെടുത്തിയതായാണ് വത്തിക്കാന്‍ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

ഇറ്റാലിയന്‍ തലസ്ഥാനമായ റോമിന്റെ മധ്യഭാഗത്താണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍. നിരവധി സഞ്ചാരികള്‍ സ്ഥിരമായി എത്തുന്ന സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ ഇപ്പോള്‍ ശൂന്യമാണ്.



  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions