വിദേശം

ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 250 കൊറോണ മരണം

റോം: ഇറ്റലിയില്‍ കോവിഡ്​ 19 ബാധിച്ച്​ 24 മണിക്കൂറിനിടെ മരിച്ചത് 250 പേര്‍. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 1266 ആയി. മരണനിരക്കില്‍ 25 ശതമാനം വര്‍ധനയാണ്​ ഇന്നലെ ഒറ്റ ദിവസം രേഖപ്പെടുത്തിയത്​​. 23 ശതമാനം വര്‍ദ്ധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇറ്റലിയില്‍ ഇതുവരെ 17,660 പേര്‍ക്കാണ്​ രോഗം ബാധിച്ചത്​. 2,547 പേര്‍ക്ക്​ പുതുതായി രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. 1439 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നുണ്ടെങ്കിലും മരണനിരക്ക്​ കൂടുന്നത്താണ്‌ ആശങ്കപ്പെടുത്തുന്ന കാര്യം. ഫെബ്രുവരി 21ന് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ അനുദിനം പലമടങ്ങായാണ് വൈറസ് പെരുകുന്നത്.

67-കാരനായ ഇറ്റലിയുടെ മെഡിക്കല്‍ ചീഫും മരിച്ചവരില്‍ ഉള്‍പ്പെടും. ഇറ്റലിയിലെ കോമോയില്‍ രോഗം തിരിച്ചറിഞ്ഞ റോബര്‍ട്ടോ സ്‌റ്റെല്ലയാണ് ചൊവ്വാഴ്ചയാണ് ശ്വാസകോശം തകരാറിലായതോടെ മരണത്തിന് കീഴടങ്ങിയത്. മരണസംഖ്യ ഉയര്‍ന്നതോടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും, സംസ്‌കരിക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പകര്‍ച്ചവ്യാധി ശക്തമായ സാഹചര്യത്തില്‍ റോമിലെ കാത്തലിക് പള്ളികള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. ആധുനിക കാലത്ത് മുന്‍പൊരിക്കലും ഇല്ലാത്ത നടപടികളാണ് ഇത്. പോപ്പ് ഫ്രാന്‍സിസിന്റെ റോം ആര്‍ച്ച്ഡയസീസിന് വേണ്ടിയുള്ള വികാര്‍ കര്‍ദിനാള്‍ ആഞ്ചെലോ ഡി ഡൊണേഷ്യസാണ് ഈ ഉത്തരവിറക്കിയത്. ഏപ്രില്‍ 3 വരെ ഈ വിലക്ക് തുടരും. ഇറ്റാലിയന്‍ തലസ്ഥാനത്ത് 900 ചര്‍ച്ചുകളാണുള്ളത്. കൊറോണാവൈറസ് ലക്ഷണങ്ങളുള്ളവര്‍ ക്വാറന്റൈന്‍ ഭേദിച്ച് പുറത്തിറങ്ങി ഒരു രോഗിയുടെ മരണത്തില്‍ കലാശിച്ചാല്‍ കൊലപാതക കുറ്റം ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടാല്‍ 21 വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടി വരും.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions