വിദേശം

സ്പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊറോണ; പ്രധാനമന്ത്രി നിരീക്ഷണത്തില്‍


മാഡ്രിഡ്: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് പിന്നാലെ സ്പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു. സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിനാണു കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഔദ്യോഗിക വസതിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സാഞ്ചസിന്റെ കാബിനറ്റിലെ രണ്ട് മന്ത്രിമാര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. 6300 പേര്‍ക്കാണ് സ്പെയിനില്‍ കൊറോണ സ്ഥിരീകരിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യത്ത് ജനങ്ങള്‍ക്ക് വീടു വിട്ടിറങ്ങാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നിന്ന് മടങ്ങിയ ഭാര്യയില്‍കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയില്‍ കൊറോണ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍, പരിശോധനാഫലം വരുന്നതുവരെ ഇരുവരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.

അതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം വന്നു. റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു.തനിക്ക് രോഗലക്ഷണങ്ങളില്ലെന്ന് ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions