എക്‌സിറ്റര്‍ കേരള കമ്മ്യൂണിറ്റി (ഇകെസി) രൂപീകൃതമായി. ഷിബു വഞ്ചിപുരയുടെ ഭവനത്തില്‍ ചേര്‍ന്ന് യോഗത്തില്‍ കുര്യന്‍ ചാക്കോ ചെയര്‍മാനായും രാജേഷ് ജി നായര്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ജോമോന്‍ തോമസ് (സെക്രട്ടറി), സെബാസ്റ്റിയന്‍ സക്കറിയ, ബിനോയ് പോള്‍ തുടങ്ങിയ യുവനിരയുടെ സാന്നിധ്യം സംഘടനയ്ക്ക് ഊര്‍ജ്ജസ്വലത നല്‍കും. ജിന്നി തോമസാണ് ഖജാന്‍ജി.
ഷൈനി പോള്‍ (വൈസ് പ്രസിഡന്റ്), അമൃതാ ജെയിംസ്, രഹനാ പോള്‍ എന്നിവര്‍ വനിതകളുടെ ശക്തമായ സാന്നിധ്യമാകുമ്പോള്‍ ഷിബു സേവ്യര്‍, ജിതാ ജോളി, അലീനാ പോള്‍ പാലാട്ടി, അമൃതാ ദിലീപ് എന്നിവര്‍ ചേര്‍ന്ന് കലാകായിക മേഖലയില്‍ ഇകെസിക്ക് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കും. കൂടാതെ പൊന്നച്ചായനും (മാത്യു കൊച്ചുമ്മന്‍), ദിലീപ് കുമാറും, പീറ്റര്‍ ജോസഫും ഒന്നിക്കുമ്പോള്‍ സംഘടന കെട്ടുറപ്പോടെ ഭദ്രമായി മുന്നോട്ട് പോകും.