വിദേശം

ലോകത്തെ ഞെട്ടിച്ചു ഇറ്റലിയില്‍ കൂട്ടമരണം; ഒരു ദിവസം മരിച്ചത് 475 പേര്‍

റോം: ലോകത്തെ ആശങ്കയിലാഴ്ത്തി ഇറ്റലിയില്‍ കോവിഡ് 19 മൂലമുള്ള കൂട്ടമരണം. ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 475 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ ഒറ്റദിവസം മരിച്ചതിന് പിന്നാലെയാണ് അതിനെയും മറികടന്ന ദുരന്ത ദിനം വന്നത്. ഇതോടെ ഇറ്റലിയില്‍ മരണനിരക്ക് 3000 ലേക്ക് എത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം 2941 ആണ്.

നിലവില്‍ ചൈനയ്ക്കു പുറത്തു റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളില്‍ പകുതിയിലേറെയും ഇറ്റലിയിലാണ്. ഒറ്റദിവസം കൊണ്ട് 19 ശതമാനത്തിന്റെ വര്‍ധനവാണ് മരണനിരക്കില്‍ ഉണ്ടായത്. ഇതുവരെ 35,713 പേരെ രോഗം ബാധിച്ചു. 31,506ല്‍ നിന്ന് 13.35% ഉയര്‍ന്നാണ് ഇത്രയേറെ പേരെ പുതുതായി ബാധിച്ചത്. ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ്ബാധയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത് ഇറ്റലിയും യൂറോപ്പുമാണ്. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു.

ചൈനയില്‍ മൊത്തം 80,900 പേരെയാണ് വൈറസ് ബാധിച്ചതെങ്കില്‍ യൂറോപ്പില്‍ മാത്രം അത് 85,000 ആയിരിക്കുകയാണ്. ചൈനയില്‍ 3,200 പേര്‍ മരണമടഞ്ഞപ്പോള്‍ യൂറോപ്പില്‍ മരണം 4000 ആയി.

രോഗബാധിതരുടെയും മരണത്തിന്റെയും കാര്യത്തില്‍ ഇറ്റലിയുടെ തൊട്ടു പിന്നില്‍ സ്‌പെയിനുമുണ്ട്. 14,000 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം പിടിപെട്ടത്. 598 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൊറോണയെ തുടര്‍ന്ന് യൂറോപ്പിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാണ്. പോര്‍ച്ചുഗലിലും സ്ഥിതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. 642 പേരാണ് രോഗബാധിതരായിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 43 ശതമാനമാണ് രോഗികള്‍ കൂടിയത്. രോഗബാധ യൂറോപ്പില്‍ കടുത്ത സാഹചര്യത്തില്‍ ജര്‍മ്മനി അന്തര്‍യൂറോപ്യന്‍ വ്യോമയാത്രകളുടെ പരിശോധനകള്‍ കര്‍ക്കശമാക്കി. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ലക്‌സംബര്‍ഗ്, ഡന്മാര്‍ക്ക് എന്നിവിടങ്ങള്‍ വഴിയുള്ള വ്യോമഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions