ന്യൂയോര്‍ക്ക്: കോവിഡ് ഏറ്റവും കൂടുതല്‍ ദുരന്തം വിതയ്ക്കുന്ന ബാധിച്ച് ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.
ന്യൂയോര്‍ക്ക് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍ (51), ന്യൂയോര്‍ക്കില്‍ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ ബിസിനസ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ്. ഏബ്രഹാം (21), പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (ബിജു - 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുഎസില്‍ മരണമടഞ്ഞിരുന്നു.
അമേരിക്കയിലെ മലയാളി സമൂഹം ആശങ്കയിലാണ്. ഭക്ഷ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ളം പോലും റേഷനിങ്ങിലേയ്ക്ക് പോകുന്ന അവസ്ഥയാണ്. കുട്ടികളുമായി താമസിക്കുന്ന മലയാളി കുടുംബങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഭീതിയില്‍ കഴിയുന്നത്.