വിദേശം

ലോകത്തെ ലോക്ക്ഡൗണിലാക്കി ലോക്ക് തുറന്ന് വുഹാന്‍

ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തിലെ ലോക്ഡൗണ്‍പൂര്‍ണ്ണമായും പിന്‍വലിച്ചു. നീണ്ട പതിനൊന്നാഴ്ചകള്‍ക്ക് ശേഷമാണ് വുഹാന്‍ നഗരം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. യാത്രാ ഗതാഗതം പുന:സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വുഹാനില്‍ നിന്നുള്ള ആദ്യ തീവണ്ടി പുറപ്പെട്ടതായും അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ഡൗണ്‍ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 65000 പേരാണ് വുഹാവനില്‍ നിന്നും ട്രെയിനുകളിലും വിമാനങ്ങളിലുമായി നഗരം വിട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ വ്യാപനം ശക്തമായതോടെ രണ്ടുദിവസത്തിനകം വുഹാന്‍ നഗരം അടച്ചു പൂട്ടിയാണ് ചൈന പ്രതിരോധപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. വൈറസ് രോഗചികിത്സകരായ പ്രമുഖ ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യ രക്ഷാ പ്രവര്‍ത്തകരേയും വുഹാനില്‍ എത്തിച്ചാണ് ചൈന ഡിസംബര്‍ 31 മുതല്‍ കൊറോണക്കെതിരെ പോരാടിയത്.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞതോടെയാണ് പൊതു ജീവിതം സാധാരണ നിലയിലാക്കാന്‍ ചൈന തീരുമാനമെടുത്തത്. ഹുബായ് പ്രവിശ്യയിലെ ഏറ്റവും പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രവും തിരക്കേറിയ നഗരവുമാണ് വുഹാന്‍.ഒരു കോടിയിലേറെ താമസക്കാരുള്ള വുഹാനിലെ ജനങ്ങള്‍ക്ക് ഇന്നുമുതല്‍ യാത്രാവിലക്കുകളില്ല. മറിച്ച് എല്ലാവരുടേയും ആരോഗ്യം നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംവിധാനം ആപ്പ് വഴി ഫോണുകളില്‍ ലഭ്യമാണ്. ഇത് നിര്‍ബന്ധമായും ഉപയോഗി ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആളുകള്‍ ആരുമായി ബന്ധപ്പെടുന്ന എന്നതും ട്രാക്ക് ചെയ്യാനുള്ള തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ കെട്ടിടങ്ങളില്‍ ലേസര്‍ സംവിധാനത്തിലൂടെ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്ന പരിപാടികള്‍ എല്ലാ ദിവസവും നടക്കുകയാണ്. 70 ദിവസത്തിലേറെയായി വീടിന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന വൃദ്ധരായവര്‍ വരെ കണ്ണീരോടെ നന്ദി പറയുന്ന കാഴ്ചകളാണ് നഗരത്തിലെവിടേയുമെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

അനിയന്ത്രിതമായി വ്യാപിച്ച വൈറസ് വുഹാനില്‍ 50,000 ലധികം പേര്‍ക്കാണ് ബാധിച്ചത്. 2500 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ചൈനയിലെ കൊറോണമരണങ്ങളില്‍ 77 ശതമാനവും വുഹാനിൽ നിന്നായിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions