വിദേശം

കോവിഡ്: മരിച്ചവരുടെ എണ്ണം തിരുത്തി ചൈന; 1290 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു

ബെയ്ജിങ്: കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ചൈന. 1290 പേരുടെ മരണം കൂടിയാണ് വുഹാനില്‍ പുതുതായി സ്ഥിരീകരിച്ചത്. അത് ഇവിടുത്തെ ആകെ മരണത്തിന്റെ പകുതി കൂടി വരും. ഇതോടെ വുഹാനില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,869 ആയി. ചൈനയില്‍ പുറത്തു വിട്ടതിലേറെ കൊവിഡ് മരണങ്ങള്‍ നടന്നിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ 3346 ആയിരുന്നു ചൈനയിലെ മരണനിരക്ക് അത് ഇപ്പോള്‍ വര്‍ധിച്ച് 4636 ആയി.

കോവിഡ് സ്ഥിരീകരിച്ചവരില്‍ 325 പേരെ കൂടി കൂട്ടിച്ചേര്‍ത്തതായും ചൈനീസ് ന്യൂസ് ചാനല്‍ സി.സി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതോടെ ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83,428 ആയി.

ചൈനയില്‍ രോഗം നിയന്ത്രണാതീതമായിരുന്ന ആദ്യ ഘട്ടത്തില്‍ ചുരുക്കം ചില ആശുപത്രികളില്‍ നിന്ന് സമയാസമയങ്ങളില്‍ കൃത്യമായ കണക്കുകള്‍ ലഭ്യമായിരുന്നില്ല. ചിലര്‍ ആശുപത്രികളില്‍ കാണിക്കാതെ വീടുകളില്‍ തന്നെ മരിച്ചവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതുകൊണ്ട് ഈ കണക്കുകളൊന്നും ആ സമയത്ത് ഔദ്യോഗികമായി ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്നും ചൈനയിലെ എപിഡമിക് കണ്‍ട്രോള്‍ യൂണിറ്റ് അറിയിച്ചു.

എന്നാല്‍ കോവിഡ് മരണനിരക്കില്‍ ചൈന കള്ളം പറയുകയാണെന്ന് അമേരിക്ക ആരോപിച്ചതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.

അതിനിടെ, കോവിഡ്-19 പ്രതിസന്ധി കാരണം ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വളര്‍ച്ചയുടെ ആദ്യപാദത്തില്‍ ജി.ഡി.പി 6.8 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. 1992 ല്‍ ചൈനയില്‍ സാമ്പത്തിക വളര്‍ച്ചയുടെ ത്രൈമാസക്കണക്ക് രേഖപ്പെടുത്തുന്നത് തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഇത്ര വലിയ ഇടിവ് വരുന്നത്.
ഡിസംബര്‍ അവസാനം മുതല്‍ കോവിഡ് പടര്‍ന്നു പിടിച്ച ചൈനയില്‍ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ബിസിനസ് രംഗം സ്തംഭിച്ചതുമാണ് ജി.ഡി.പി വളര്‍ച്ച താഴേക്ക് പോവാന്‍ കാരണം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions