വിദേശം

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 4591 കോവിഡ് മരണം!


വാഷിങ്ടണ്‍ : കോവിഡ് 19 മഹാമാരിയില്‍ 24 മണിക്കൂറിനിടെ ഒരു രാജ്യത്തുണ്ടായ ഏറ്റവും വലിയ മരണസംഖ്യ അമേരിക്കയില്‍ . 24 മണിക്കൂറിനിടെ യുഎസില്‍ പൊലിഞ്ഞത് 4,591 ജീവനുകളാണ്. വ്യാഴാഴ്ച രാത്രി 8.30 വരെയുള്ള കണക്കുകളാണ് ജോണ്‍ ഹോപിന്‍സ് സര്‍വകലാശാല പുറത്തുവിട്ടത്. യുഎസില്‍ ബുധനാഴ്ച 2,569 പേര്‍ മരിച്ചതായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യ.

യുഎസില്‍ ഇതുവരെ കോവിഡ് ബാധിച്ച് 34,641 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്തു 678,144 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യുഎസിലെ പ്രധാന നഗരങ്ങളായ ന്യൂയോര്‍ക്, ന്യൂജഴ്സി എന്നിവയാണ് വൈറസിന്റെ പ്രഭവ കേന്ദ്രങ്ങള്‍ . ന്യൂയോര്‍ക്കില്‍ മാത്രം 2,26,000ത്തോളം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും 16,106 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂജഴ്സിയില്‍ 3518 പേര്‍ ഇതുവരെ മരിച്ചു, 75,000ത്തോളം പേര്‍ക്ക് രോഗബാധയും സ്ഥിരീകരിച്ചു.

യുഎസ് സെന്റ്ര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ ഏപ്രില്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം യുഎസില്‍ രോഗം ബാധിച്ചവരില്‍ 4 ശതമാനവും ഏഷ്യന്‍ വംശജരും മൂന്നിലൊന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുമാണ്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും യുഎസിനേക്കാള്‍ ബഹുദൂരം പിന്നിലാണ് മറ്റു രാജ്യങ്ങള്‍ .

ഇത്തരത്തില്‍ രൂക്ഷമായ സാഹചര്യം നിലനില്‍ക്കുമ്പോഴും രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. മുന്‍കൂട്ടി കണ്ട് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രതിസന്ധിഘട്ടം മറികടക്കാനായെന്ന് അദ്ദേഹം പറഞ്ഞു. പതിനാലു ദിവസം നീണ്ടു നില്‍ക്കുന്ന, മൂന്നു ഘട്ടങ്ങളായി വിപണികള്‍ തുറന്നേക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ചില സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തുമെന്നും ഇത് ഗവര്‍ണര്‍മാരുമായി ചേര്‍ന്ന് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങള്‍ മരണനിരക്ക് ഒളിച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions