വിദേശം

യുഎസില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി

വാഷിങ്ടണ്‍ : യുഎസില്‍ കൊറോണാവൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിട്ടും മരണം നാല്‍പ്പതിനായിരത്തിലേയ്ക്ക് അടുത്തിട്ടും ലോക്ക്ഡൗണ്‍ അംഗീകരിക്കാതെ ഒരു വിഭാഗം ആളുകള്‍ തെരുവില്‍ . കൊറോണാ വൈറസിന് എതിരെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി വീടുകളില്‍ തങ്ങാനുള്ള നിബന്ധനയ്‌ക്കെതിരെയാണ് പ്രതിഷേധക്കാര്‍ തെരുവിലെത്തിയത്. ഓസ്റ്റിനിലെ കാപ്പിറ്റോള്‍ ബില്‍ഡിംഗിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാരാണ് എത്തിയത്.

ലോക്ക്ഡൗണ്‍ നിബന്ധനകള്‍ അനുസരിക്കില്ലെന്ന് വാശിപിടിക്കുകയാണ് ഒരു വിഭാഗം. ലോക്ക്ഡൗണ്‍ നീക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ മെഡിക്കല്‍ അഡൈ്വസറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും രാജ്യത്ത് വിവിധ ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.

കൊവിഡ്-19 വകവെയ്ക്കാതെ അടുത്ത ആഴ്ച തങ്ങളുടെ സ്‌റ്റേറ്റ് വീണ്ടും തുറക്കുമെന്ന് ടെക്‌സാസ് പ്രഖ്യാപിച്ചു. ടെക്‌സാസിന് പുറമെ ഒക്ലോഹാമ, ഇദാഹോ, വിര്‍ജിനിയ, മിഷിഗന്‍, ഫ്‌ളോറിഡ, കാലിഫോര്‍ണിയ, കെന്റക്കി, ഒഹിയോ, നോര്‍ത്ത് കരോളിന, മിനസോട്ട എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. പൗരന്‍മാരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ ഉന്നത ഇമ്മ്യൂണോളജിസ്റ്റും, ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധനുമായ ഡോ. ആന്റണി ഫോസിയെ പുറത്താക്കണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നു. വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ആദ്യമായി രോഗം കണ്ടെത്തിയത് മുതല്‍ പ്രസിഡന്റ് ട്രംപിന്റെ കൊറോണ പ്രതിരോധ നടപടികള്‍ നയിക്കുന്നത് ഡോ. ഫോസിയാണ്. പത്രസമ്മേളനങ്ങളില്‍ ട്രംപ് ഡോ. ഫോസിയുടെ നിലപാടുകളെ തുറന്ന് എതിര്‍ക്കുകയും, വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങളെ ട്രംപ് പിന്തുണയ്ക്കുന്നു എന്നതാണ് സവിശേഷത. ഡെമോക്രാറ്റുകളായ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സ്റ്റേറ്റുകളില്‍ പ്രതിഷേധക്കാരെ ട്രംപ് പിന്തുണയ്ക്കുന്നു.

അതിനിടെ, ട്രംപ് വിരുദ്ധ ആക്ടിവിസ്റ്റുകള്‍ പ്രസിഡന്റിന്റെ സ്വത്തുവകകള്‍ക്ക് മുന്നില്‍ ബോഡി ബാഗുകള്‍ സ്ഥാപിച്ചും പ്രതിഷേധം തുടങ്ങി. കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷത്തിലേറെയായിട്ടും യു എസ് ഭരണകൂടവും ജനങ്ങളും വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല എന്നതാണ് വസ്തുത. ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധം ഒരു ആഭ്യന്തര കലഹമായി മാറുന്ന സ്ഥിതിയാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions