വിദേശം

കാനഡയില്‍ വെടിവെപ്പ്: പൊലീസ്​ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടു

ടൊറൊന്റോ: കോവിഡ് പ്രതിരോധ കാലത്തു കാനഡയിലെ നോവ സ്​കോഷ്യ പ്രവിശ്യയില്‍ ഉണ്ടായ വെടിവെപ്പില്‍ പൊലീസ്​ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടു. 23 വര്‍ഷമായി റോയല്‍ കനേഡിയന്‍ മൗണ്ട‌ഡ് പൊലീസില്‍ കോണ്‍സ്റ്റബിളായി സേവനമനുഷ്ഠിക്കുന്ന ഹെയ്ദി സ്റ്റീവന്‍സണ്‍ ആണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥ. പൊലീസ്​ യൂണിഫോമില്‍ തോക്കുമായി എത്തിയ അക്രമിയാണ്​ വെടിവെപ്പ്​ നടത്തിയത്​. 51കാരനായ ഗബ്രിയേല്‍ വോര്‍ട്മാന്‍ എന്നയാളാണ്​ അക്രമം നടത്തിയതെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞു. ഇയാള്‍ വെടിയേറ്റു മരിച്ചു. 30 വര്‍ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പാണിത്.

ഹാലിഫാക്സ്​ നഗരത്തിന്​ 100 കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ടാപിക്യുവിലാണ്​ വെടിവെപ്പ്​ നടന്നത്​. ഞായറാഴ്​ച രാത്രി പൊലീസ്​ വേഷത്തിലെത്തിയ അക്രമി വീടുകളില്‍ കയറി വെടിവെപ്പ്​ നടത്തുകയായിരുന്നു. വീടിനകത്തും പുറത്തു നിന്നുമായി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ്​ പറഞ്ഞു. 12 മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ ആക്രമിയുടെ കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോര്‍ട്ടപികില്‍ നിന്നും തുടങ്ങിയ ആക്രമണം 12 മണിക്കൂറുകള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെയോടെ 22 മൈല്‍ അകലെയുള്ള എന്‍ഫീല്‍ഡിലാണ് അവസാനിച്ചത്.

കൊറോണ വൈറസ് വ്യാപനം മൂലം അടച്ചിട്ട നഗരത്തിലാണ്​ അക്രമം നടന്നത്. വെടിവെപ്പില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കും തീപിടിച്ചു. പ്രദേശത്തു വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions