അസോസിയേഷന്‍

WE SHALL OVERCOME ലൈവില്‍ ഇന്ന് ഗായകന്‍ പ്രദീപ് സോമ സുന്ദരം

കോവിഡ് 19 എന്ന മഹാ ദുരന്തം ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചത് കൂടുതലും യൂറോപ്പ് യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലാണ് . ഇവിടങ്ങളിലുള്ള മലയാളികളില്‍ പലരും ഈ ദുരന്തന്തിന്റെ തീക്ഷ്ണ ഫലങ്ങള്‍ അനുഭവിച്ചവരാണ്, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ്. നിരവധി മലയാളികള്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു, ഒട്ടനവധി ആളുകള്‍ ഇപ്പോഴും ഗുരുതരമായ അവസ്ഥയില്‍ ആശുപത്രികളില്‍ ത്രീവ പരിചരണ വിഭാഗത്തിലാണ്. ലോകമാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ അടച്ചിട്ട വാതായനങ്ങള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടവരെ പോലെ കഴിഞ്ഞു കൂടേണ്ടി വന്ന മനുഷ്യര്‍, രോഗം ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാ സമയങ്ങളില്‍ അറിയാന്‍ പറ്റാതെ വേദനനയില്‍ കഴിയുന്നവര്‍. കോവിഡ് എന്ന രോഗം സ്ഥിതി കരിച്ചും സ്ഥിതീ കരിക്കാതെയും വീടുകളില്‍ മുറികളില്‍ അടക്കപ്പെട്ട് ദിവസങ്ങള്‍ തള്ളി നീക്കിയവര്‍ , രോഗം ബാധിച്ചില്ലെങ്കിലും വീടുകളിലെ നാലു ചുവരുകള്‍ക്കുള്ളിലെ ഏകാന്തതയില്‍പ്പെട്ടു വിരസതയിലും മാനസീക സംഘര്‍ഷത്തിലുമായവര്‍, ജോലി നഷ്ടപ്പെട്ടവര്‍, സാമ്പത്തികമായി തകര്‍ന്നവര്‍, വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതായവര്‍, കുട്ടികള്‍ , പ്രായം ചെന്നവര്‍, അനിശ്ചിതത്തില്‍ ഉഴലുന്ന ലോക ജനതയുടെ വേദനയാര്‍ന്ന നേര്‍ക്കാഴ്ചയാണിത്

ഇതില്‍ നിന്നെല്ലാം ആളുകള്‍ക്ക് അല്പം മോചനം ലഭിക്കണം എന്ന ആഗ്രഹത്തോടുകൂടി കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ യുകെയില്‍ നിന്നും WE SHALL OVERCOME എന്ന ഫേസ്ബുക് കൂട്ടായ്മ്മയുടെ പേരില്‍ ഈ ലോക്ക്‌ഡൌണ്‍ കാലത്തു പ്രതിദിന ഫേസ്ബുക് ലൈവ് പരിപാടികള്‍ മാര്‍ച്ച് 31 മുതല്‍ ആരംഭിച്ചത്. സംഗീതവും നൃത്തവും മിമിക്രിയും, മോട്ടിവേഷണല്‍ ടോക്കും മെന്റല്‍ വെല്‍ബിങ് സെഷന്‍സും ഒക്കെ അടങ്ങുന്ന ലൈവ് സമ്പര്‍ക്ക പരിപാടികള്‍ കഴിഞ്ഞ മുപ്പതു ദിവസമായി നടന്നു വരുന്നു. ലോകം അറിയപ്പെടുന്ന കലാകാരന്മാര്‍ ദിവസവും വൈകുന്നേരങ്ങളില്‍ WE SHALL OVERCOME എന്ന ഫേസ്ബുക്ക് പേജില്‍ ലൈവ് ആയി വന്ന് ആളുകളോട് സംവേദിക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതുവരെ അന്‍പതിലധികം കലാ പ്രവര്‍ത്തകര്‍ WE SHALL OVERCOME -ലൂടെ ലൈവില്‍ വന്നു പരിപാടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു.

ഇന്ന് ഏപ്രില്‍ 30 വ്യാഴാഴ്ച വൈകിട്ട് യുകെ സമയം നാലുമണിക്ക് (ഇന്ത്യന്‍ സമയം 8 : 30 പിഎം ) മ്യൂസിക്കല്‍ ലൈവില്‍ വരുന്നത് 'മേരി ആവാസ് സുനോ' എന്ന സംഗീത പരിപാടിയിലൂടെ ലോക പ്രശസ്തനായ ഗായകന്‍ പ്രദീപ് സോമ സുന്ദരമാണ്. വൈകിട്ട് നാല് മണി മുതല്‍ നിങ്ങളാവശ്യപ്പെടുന്ന ഗാനങ്ങള്‍ ആലപിച്ചും, നിങ്ങളോടു നേരിട്ട് സംവേദിച്ചും ശ്രീ പ്രദീപ് സോമ സുന്ദരം WE SHALL OVERCOME ഫേസ്ബുക് പേജില്‍ ലൈവില്‍ ഉണ്ടായിരിക്കും .ഈ പരിപാടിയിലേക്ക് നിങ്ങളെ എല്ലാവരെയും കലാഭവന്‍ ലണ്ടന്‍ സ്വാഗതം ചെയ്യുന്നു,

ലൈവ് കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.facebook.com/We-Shall-Overcome-100390318290703/

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions