വിദേശം

റഷ്യന്‍ പ്രധാനമന്ത്രിക്കും കോവിഡ്

മോസ്‌കോ:റഷ്യന്‍ പ്രധാനമന്ത്രി മിഖേല്‍ മിഷുസ്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹം തന്നെയാണ് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്.'കൊറോണ വൈറസ് പരിശോധനയില്‍ എന്റെ ഫലം പോസിറ്റീവാണെന്ന് ഞാന്‍ മനസ്സിലാക്കി,
എനിക്ക് ഐസൊലേഷനില്‍ കഴിയേണ്ടതും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. ഇത് എന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ അത്യാവശ്യമാണ്,' മിഷുസ്തിന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

തന്റെ സ്ഥാനത്തേക്ക് താല്‍ക്കാലികമായി ഉപപ്രധാനമന്ത്രിയായ ആന്‍ഡ്ര്യൂ ബെലസൊവിനെ ചുമതലപ്പെടുത്താനാണ് ഇദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. താങ്കള്‍ക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാനിടയുണ്ടെന്നാണ് പ്രധാനമന്ത്രിയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പ്രതികരിച്ചത്. ഒപ്പം എത്രയും പെട്ടന്ന് രോഗം ഭേദമായി തിരിച്ചു വരാനാവട്ടെയെന്നും പുടിന്‍ ആശംസിച്ചു. റഷ്യയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1073 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 11,619 പേര്‍ക്ക് റഷ്യയില്‍ കോവിഡ് ഭേദമായിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന രാഷ്ട്രത്തലവനാണ് മിഷുസ്തിന്‍.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions