നാട്ടില്‍ മാതാപിതാക്കള്‍ ഉള്ളവര്‍ കേരള പോലീസിന്റെ ഈ സേവനത്തെ പറ്റി അറിയണം; സഹായിക്കണം
കഴിഞ്ഞ ദിവസം മാതൃഭൂമി ചലനില്‍ കേരളാപോലീസ് നാട്ടില്‍ ഒറ്റക്കു താമസിക്കുന്ന മാതാപിതാക്കള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്ന പരിപാടിയെപ്പറ്റി A D G P ടോമിന്‍ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകള്‍ പോലീസ് ഉദ്ധിയോഗസ്ഥന്‍ വീട്ടില്‍ എത്തിച്ചുകഴിയുമ്പോള്‍ 80 % ആളുകളും കൃത്യമായി പണം നല്‍കുന്നുണ്ട് എന്നാല്‍ 20 ശതമാനം ആളുകള്‍ക്ക് പണം നല്കാന്‍ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയില്‍ നിന്നാണ് ഈ പണം നഷ്ടമാകുന്നതെന്നാണ് . .
കേരള പോലീസ് കേരളത്തില്‍ മുഴുവനുള്ള ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളെ സഹായിക്കാന്‍ തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാള്‍ സെന്ററിലേക്ക് വിളിക്കുന്ന മുറക്ക് അവിടെനിന്നും എവിടുനിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷന്‍ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നല്‍കുന്നതെന്നാണ് ടോമിന്‍ തച്ചങ്കരി പറഞ്ഞത് .
നാട്ടില്‍ മാതാപിതാക്കള്‍ ഉള്ളവരായ നമ്മളെ സംബന്ധിച്ചിടത്തോളം ഈ കൊറോണകാലത്തു അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന അവര്‍ക്കു കേരള പോലീസ് നല്കുകന്ന സഹായം വലിയ ഒരു ആശ്വാസമാണ് നല്‍കുന്നത് ,അവര്‍ നല്‍കുന്ന ഈ വലിയ സേവനത്തിനു അവരുടെ കൈയില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ നമ്മള്‍ ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിന്‍ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂര്‍വം അത് സ്വികരിക്കുകയും ആ വാര്‍ത്ത നാട്ടിലെ പത്രത്തില്‍ പ്രസിദ്ധികരിക്കുകയും ചെയ്തതിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നിങ്ങളെ സമീപിക്കുന്നു . നിങ്ങളെ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടില്‍ നല്‍കുക .ഞങ്ങള്‍ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു .ഇതു നമ്മളുടെയും നമ്മളുടെ മാതാപിതാക്കളുടെയും സംരകഷണത്തിന്റെ ഭാഗം കൂടിയാണ് എന്ന് മറക്കരുത്
.ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്ഇതുവരെ 85 ലക്ഷം രൂപയുടെ സഹായം പാവങ്ങള്‍ക്ക് നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട് .പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്..
സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.