വിദേശം

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണം



വാഷിംഗ്ടണ്‍ : മുന്‍വൈസ് പ്രസിഡന്റും വരുന്ന തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണവുമായി യുവതി. 27 വര്‍ഷം മുമ്പ് ജോ ബൈഡന്‍ തന്നെ ലൈംഗികമായി അപമാനിച്ചെന്നാരോപിച്ച് യുഎസ് സെനറ്റിലെ മുന്‍ ജീവനക്കാരിയും 56 കാരിയുമായ ടാര റീഡ് ആണ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു പോഡ്കാസ്റ്റിലാണ് റീഡ് തനിക്ക് ബൈഡനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് തുറന്ന് പറഞ്ഞത്. വാഷിംഗ്ടണ്‍ പോലീസ് കേസ് ഫയല്‍ ചെയ്തു. എന്നാല്‍, പോലീസിനോട് അന്ന് ബൈഡന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ആരോപണം ബൈഡന്‍ നിഷേധിച്ചു. മുന്‍പുണ്ടായെന്ന് ആരോപിക്കപ്പെടുന്ന സംഭവം ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ബൈഡന്‍ പറഞ്ഞു.
'ആരോപണം ഉന്നയിച്ചവര്‍ അന്നത്തെ പരാതിയുടെ കോപ്പി ഹാജരാക്കിയിട്ടില്ല. അവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാനോ അവരെ ആക്രമിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷേ വസ്തുത എന്താണെന്ന് പറയാനുള്ള അവകാശം എനിക്കുണ്ടെന്നും' 77 കാരനായ ബൈഡന്‍ പറഞ്ഞു.

ട്രംപിന്റെ എതിരാളിയായ ബൈഡനെതിരെ ഇപ്പോഴുണ്ടായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പറയപ്പെടുന്നുണ്ട്. ബൈഡനെ കുടുക്കാന്‍ ഇടപെട്ടതിനടക്കമാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികളിലെത്തിയത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions