ഈ ലോക്ക്‌ഡൌണ്‍ കാലത്ത് പ്രവാസി മലയാളികളുടെ മനസ്സിന്റെ സ്വാന്തനമായി മാറിയിരിക്കുകയാണ് കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന 'വീ ഷാല്‍ ഓവര്‍ കം' എന്ന പ്രതിദിന ഫേസ്ബുക് ലൈവ് പരിപാടി. നിരവധി പ്രമുഖരായ കലാകാരന്‍മാരാണ് ദിവസം തോറുമുള്ള ഈ ലൈവ് പരിപാടിയില്‍ അതിഥികളായി എത്തുന്നത്.
വീ ഷാല്‍ ഓവര്‍ കം ലൈവില്‍ നാളെ ഞായറാഴ്ച അതിഥിയായി എത്തുന്നത് മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ആണ്. യുകെ സമയം വൈകുന്നേരം നാലുമണി മുതല്‍ സംഗീതത്തെക്കുറിച്ചുള്ള സംസാരവും പാട്ടുമൊക്കെയുമായി എം ജയചന്ദ്രന്‍ വീ ഷാല്‍ ഓവര്‍ കം ലൈവില്‍ ഉണ്ടായിരിക്കും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് 'വീ ഷാല്‍ ഓവര്‍ കം' മ്യൂസിക്കല്‍ ലൈവ് പരിപാടി അവതരിപ്പിക്കുന്നത് ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ച പ്രീതി വാര്യയര്‍ ആണ് .
പ്രതിദിന ലൈവ് കാണുന്നതിനായി താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.facebook.com/We-Shall-Overcome-100390318290703/