യുകെകെസിഎ ഒരുക്കിയ ലോക്ക് ഡൗണ്‍ പ്രസംഗമത്സരത്തിന് ആവേശോജ്വലമായ പ്രതികരണം . കൂട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട കിളികളെപ്പോലെ വീട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട മനുഷ്യര്‍ ! ലോകമെങ്ങും കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന സാഹചര്യത്തില്‍ നിങ്ങളും കുടുംബവും സുരക്ഷിതരായിരിക്കുന്നു എന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഗവണ്‍മെന്റ് നിര്‍ദ്ദേശം അനുസരിച്ചു, കൂടിച്ചേരലുകള്‍ ഒഴിവാക്കേണ്ടി വന്ന ഈ സാഹചര്യത്തില്‍ യുകെകെസിഎ സംഘടിപ്പിച്ച ലോക്ക് ഡൗണ്‍ പ്രസംഗമത്സരത്തിന് മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും ആവേശ പൂര്‍ണ്ണമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഒന്നിനൊന്നു മികച്ച നിലവാരമുള്ള 40 ഓളം എന്‍ട്രികളാണ് യുകെയിലെ വിവിധ ക്നാനായ യൂണിറ്റുകളില്‍ നിന്നായി ലഭിച്ചത്. ലഭിച്ചിരിക്കുന്ന ഓരോ എന്‍ട്രികളുടെയും വീഡിയോ ക്നാനായ യൂണിറ്റംഗങ്ങള്‍ക്കു വേണ്ടി നാളെ മുതല്‍ അപ്‌ലോഡ് ചെയ്യുന്നതായിരിക്കുമെന്നു ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു.