വിദേശം

എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസ് എമിറേറ്റ്സ് പുനരാരംഭിക്കുന്നു. ദുബായില്‍ നിന്ന് 21 മുതല്‍ എട്ട് രാജ്യങ്ങളിലെ ഒന്‍പത് നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ലണ്ടന്‍ ഹീത്രൂ, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, മിലാന്‍, മഡ്രിഡ്, ഷിക്കാഗോ, ടൊറന്റോ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. emirates.com വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

അതതു രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമാണ് യാത്രക്കാരെ അനുവദിക്കുക. അകലം പാലിച്ചായിരിക്കും സീറ്റ് ക്രമീകരണം. ചെക്ക് ഇന്‍ കൗണ്ടറുകളില്‍ സുരക്ഷാ വേലികള്‍ സ്ഥാപിക്കുകയും ആളുകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കാനുള്ള തയ്യാറെടുപ്പുകളുണ്ടാക്കുകയും ചെയ്യും. വിമാനത്താവളത്തില്‍ എല്ലാ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കയ്യുറകളും മാസ്‌കുകളും നിര്‍ബന്ധമാണ്.

യാത്രക്കാര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം ദുബായ് വിമാനത്താവളത്തില്‍ ചെയ്തിട്ടുണ്ട്. തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് യാത്രക്കാരുടെയും ജീവനക്കാരുടേയും ശരീര താപ പരിശോധന നിര്‍വഹിക്കും.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions