അസോസിയേഷന്‍

കേരള പോലീസിനെ സഹായിക്കുന്നതിനുവേണ്ടി നടത്തിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അവസാനിച്ചു; 1155 പൗണ്ട് ലഭിച്ചു ചാരിറ്റി അവസാനിച്ചു

കേരള പോലീസ് ചെയ്യുന്ന സല്‍പ്രവര്‍ത്തിയെ സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത് ഇതുവരെ 1155 പൗണ്ട് ലഭിച്ചു ചാരിറ്റി അവസാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഈ കൊറോണയുടെ ദുരിതത്തിലൂടെ കടന്നുപോകുന്ന സമയത്തും കേരത്തിലെ മനുഷ്യരോട് കാരുണ്യം കാണിച്ച എല്ലാവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ നന്ദി അറിയിക്കുന്നു .പണം നാട്ടില്‍ എത്തിച്ചു ഡി ഡി എടുത്തു ഇടുക്കി പോലീസ് സൂപ്രണ്ടിനെ ഏല്‍പ്പിച്ചു A D G P ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ എത്തിച്ചുകൊടുക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ സെക്രെട്ടറി ടോമി ജോസ് തടിയംപാടിനെ ഏല്പിച്ചതായി കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു .

തങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച മാത്യു അലക്സാണ്ടര്‍ , തമ്പി ജോസ് ,ആന്റോ ജോസ്,മനോജ് മാത്യു ,ബിനു ജേക്കബ് ,ഡെന്‍സണ്‍ തോമസ് എന്നിവരോട് ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു

ഇങ്ങനെ ഒരു ചാരിറ്റിയുമായി ഇറങ്ങിത്തിരിക്കാന്‍ കാരണം മാതൃഭൂമി ചലനില്‍ കേരളാപോലീസ് നാട്ടില്‍ ഒറ്റക്കു താമസിക്കുന്ന മാതാപിതാക്കള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്ന പരിപാടിയെപ്പറ്റി A D G P ടോമിന്‍ തച്ചങ്കരി സംസാരിക്കുന്നതു കേള്‍ക്കാന്‍ ഇടയായതുകൊണ്ടാണ്.

അദ്ദേഹം പറയുന്നത് മരുന്നുകള്‍ പോലീസ് വീട്ടില്‍ എത്തിച്ചുകഴിയുമ്പോള്‍ 80 ശതമാനം ആളുകളും കൃത്യമായി പണം നല്‍കുന്നുണ്ട് എന്നാല്‍ 20 ശതമാനം ആളുകള്‍ക്ക് പണം നല്കാന്‍ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയില്‍ നിന്നാണ് ഈ പണം നഷ്ടമാകുന്നത് .ഈ വലിയ സേവനം നല്‍കുന്ന പോലീസുകാരുടെ കൈയില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിന്‍ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂര്‍വം അത് സ്വികരിക്കുകയും ആ വാര്‍ത്ത നാട്ടിലെ പത്രത്തില്‍ പ്രസിദ്ധികരിക്കുകയും ചെയ്തതിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷന്‍ ആരംഭിച്ചത് .

ഈ കൊറോണ കാലത്തു ഒരു അമ്പതിനായിരം രൂപ കൊടുക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആണ് ഞങള്‍ പ്രവര്‍ത്തനം ആരംഭിച്ചത് എന്നാല്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കൊടുക്കാന്‍ കഴിഞ്ഞു എന്നത് സന്തോഷകരമായ കാര്യമാണ് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട് ,സജി തോമസ് ,.എന്നിവരാണ്



  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions